Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു മാധ്യമപ്രവർത്തക എങ്ങനെയാകരുത് എന്നതിൻ്റെ മലിനമായ ഉദാഹരണമായിട്ട് മാതു ഉണ്ടെങ്കിൽ ഒരു മെഗാ ഇവൻ്റിലെ ഹോസ്റ്റ് എങ്ങനെയാവരുത് എന്നതിൻ്റെ ഉദാഹരണമാണ് ജയരാജ് വാര്യർ; ബിസിനസ്സ് കോൺക്ലേവ് പോലൊരു മെഗാ ഇവൻറിലെ ചാറ്റ് ഷോ നയിക്കാൻ അയാളെ കൊണ്ട് വിദൂഷകവേഷം കെട്ടിച്ച മാധ്യമ മുത്തശ്ശി ഒരു മാധ്യമസ്ഥാപനം എങ്ങനെയാകരുത് എന്നതിൻ്റെ മ്ലേച്ഛമായ ഉദാഹരണമാണ്; തുറന്നടിച്ച് അഞ്ജു പാർവതി

04 SEPTEMBER 2022 07:41 PM IST
മലയാളി വാര്‍ത്ത

ഒരു മാധ്യമപ്രവർത്തക എങ്ങനെയാകരുത് എന്നതിൻ്റെ മലിനമായ ഉദാഹരണമായിട്ട് മാതു ഉണ്ടെങ്കിൽ ഒരു മെഗാ ഇവൻ്റിലെ ഹോസ്റ്റ് എങ്ങനെയാവരുത് എന്നതിൻ്റെ ഉദാഹരണമാണ് ജയരാജ് വാര്യർ എന്ന വിമർശവനുമായി രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാർവതി. അവർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഒരു മാധ്യമപ്രവർത്തക എങ്ങനെയാകരുത് എന്നതിൻ്റെ മലിനമായ ഉദാഹരണമായിട്ട് മാതു ഉണ്ടെങ്കിൽ ഒരു മെഗാ ഇവൻ്റിലെ ഹോസ്റ്റ് എങ്ങനെയാവരുത് എന്നതിൻ്റെ ഉദാഹരണമാണ് ജയരാജ് വാര്യർ. ബിസിനസ്സ് കോൺക്ലേവ് പോലൊരു മെഗാ ഇവൻറിലെ ചാറ്റ് ഷോ നയിക്കാൻ അയാളെ കൊണ്ട് വിദൂഷകവേഷം കെട്ടിച്ച മാധ്യമ മുത്തശ്ശി മനോരമ ഒരു മാധ്യമസ്ഥാപനം എങ്ങനെയാകരുത് എന്നതിൻ്റെ മ്ലേച്ഛമായ ഉദാഹരണമാണ്.

ഇക്കോണമിയെന്നാൽ ജൂബയിട്ട ഐസക്ക് സേർ പടച്ചുവിടുന്ന ഉഡായിപ്പ് സിദ്ധാന്തങ്ങളാണെന്നും ബിസിനസ്സെന്നാൽ സിറ്റപ്പൻ AKG സെൻ്ററിലിട്ട് കാച്ചിയെടുക്കുന്ന ന്യായീകരണ കുഴമ്പാണെന്നും കരുതുന്ന ഖേറള വിദൂഷകൻ തൃശൂർ സ്ലാങ്ങിൽ തൻ്റെ ഇരവാദം എടുത്തങ്ങ് പ്രയോഗിച്ചപ്പോൾ ഒട്ടും നിരീച്ചുകാണില്ല്യ വഴിയാധാരമാകുന്നത് ആധാറല്ല മറിച്ച് താൻ തന്നെയാണെന്ന്. തൃശൂർ സ്ലാങ്ങ്, സ്വയം പൊങ്ങി നേച്ചർ, ഫേക്ക് ആറ്റിറ്റ്യൂഡ് , ഇടതു രാഷ്ട്രീയ അടിമത്വം ഇത്യാദി ചേരുവകളെ അലങ്കാരമായി കൊണ്ടു നടക്കുന്ന കൊട്ടാരം വിദൂഷകൻ ചാറ്റ് ഷോയെന്ന് കേട്ടാൽ തന്നെ ഇനി ഓടി ഒളിക്കുന്ന തരം വെട്ടിലാണ് ചെന്നു ചാടിയത്.

ബിസിനസ് കോൺക്ലേവിലെ ചർച്ചയ്ക്ക് ഹോസ്റ്റായി പോകുമ്പോൾ ബിസിനസ്സ് മാനേജ്മെൻ്റിൽ ബിരുദമൊന്നും വേണമെന്നില്ല. പക്ഷേ തൻ്റെ ഉള്ളിലെ കുത്സിത ഉഡായിപ്പ് പുറത്തു കാട്ടാതെയിരിക്കാനുള്ള മിനിമം വകതിരിവെങ്കിലും വേണം. പണ്ട് ഒരു ചിത്രം കാണാതെ ആ ചിത്രത്തെ കുറിച്ച് സംവിധായകനോട് ചർച്ചിക്കാനും അതിനു ശേഷം തേഞ്ഞൊട്ടി നില്ക്കാനും ഒരു ഇൻ്റർവ്യൂവറിനു ധൈര്യമുണ്ടായത് ഉള്ളിലുള്ള ഇതേ കമ്മിത്തരം കൊണ്ടായിരുന്നു.

ജോയ് ആലുക്ക, പട്ടാഭിരാമൻ, പോൾ തോമസ് പോലുള്ള എലൈറ്റ് ബിസിനസ്സ് ക്ലാസ്സിനെ ഇൻ്റർവ്യൂ ചെയ്യാൻ പോകുമ്പോൾ ചോദിക്കേണ്ടത് ആധാർ കൊണ്ട് വഴിയാധാരമാകുമോ എന്ന മണ്ടൻ ചോദ്യമല്ല. ട്രേഡ് ആൻഡ് കൊമേഴ്‌സിൻ്റെ ബേസിക്സ് എങ്കിലും അറിയാവുന്ന ഒരുത്തൻ ഇത്തരം പൊളിറ്റിക്കലി ബയസ്ഡ് ആയ കാര്യങ്ങൾ ഇതു പോലുള്ള മെഗാ ഇവൻ്റിൽ ചോദിക്കില്ല.

അല്ലെങ്കിലും കേരളാ മോഡൽ ബുദ്ധിജീവി പ്രബുദ്ധത എന്നാൽ അറിവില്ലെങ്കിലും ഉണ്ടെന്ന് നടിച്ച് കണാ കുണാ എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞ് അടപടലം തേഞ്ഞ് ഭിത്തിയിലൊട്ടുക എന്നതും അവിടെ നിന്നും വടിച്ചെടുക്കപ്പെടുകയെന്നതുമാണല്ലോ! എന്തായാലും പ്രശസ്തമായ മാതു തേയൽസ് പോലെ വാര്യർ വടിക്കൽസും ഇനി ബഹിരാകാശ ലിസ്റ്റിൽ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (8 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (15 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (5 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (5 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (5 hours ago)

Malayali Vartha Recommends