Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

പിണറായിക്ക് കൊടും വെട്ട് സഹകരണ ബാങ്ക് തട്ടിപ്പില്‍ കേന്ദ്ര അന്വേഷണം അമിത്ഷാ ഞെട്ടിച്ചു..

04 SEPTEMBER 2022 07:42 PM IST
മലയാളി വാര്‍ത്ത

അമിത്ഷായുടെ കേരള സന്ദര്‍ശനത്തിനിടെ റാവിസ് ഹോട്ടലില്‍ നടന്ന ചില സംഭവ വികാസങ്ങള്‍ ഇപ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൂടെ പുറത്തു വരികയാണ്. സംസ്ഥാന ബിജെപിയുടെ നിലവിലെ പ്രവര്‍ത്തനം വിലയിരുത്തുക. വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കുക. നിലവിലെ സംസ്ഥാന ബിജെയിയുടെ പോരായ്മകള്‍. മേന്മകള്‍. നേതൃത്വത്തിന്റെ പ്രവര്‍ത്തര രീതി. അത് ജനങ്ങളിലേയ്ക്ക് എങ്ങനെ എത്തുന്നു എന്നീ കാര്യങ്ങളാണ് പ്രധാനമായും അമിത്ഷാ കോവളത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്ഥമായൊരു രീതിയാണ് വിവരങ്ങള്‍ അറിയാന്‍ അമിത്ഷാ സ്വീകരിച്ചത്. സാധാരണ ഇക്കാര്യങ്ങള്‍ സംസ്ഥാന നേതാക്കളോടാണ് അദേഹം ചോദിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഈ സമയത്ത് സുരേന്ദ്രന്റെ സ്ഥാനം ഗസ്റ്റ് റൂമിലായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ ഓരോരുത്തരെയായി കണ്ടാണ് അമിത്ഷായുടെ ടീം കേരളത്തിലെ നിലവിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞത്. അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളും അമിത്ഷാ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ചോദിച്ചറിഞ്ഞു. പിണറായിക്കുള്ള പൂട്ട് ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ കാര്യങ്ങള്‍ അമിത്ഷായുടെ ടീം ചോദ്യങ്ങള്‍ ചോദിച്ചത്. സ്വര്‍ണ്ണക്കടത്ത്, സഹകരണബാങ്ക് തട്ടിപ്പ്, ആരോപണങ്ങളിലെ നിലവിലെ അവസ്ഥയും. മാധ്യമങ്ങളുടെ നിലപാടും അമിത്ഷാ ആരാഞ്ഞു.

മാതൃഭൂമിയുടേയും മനോരമയുടേയും കേരള കൗമുദിയുടേയും ജന്മഭൂമിയുടേയും പ്രതിനിധികളാണ് അവിടെ ആശയ വിനിമയത്തിനായി ഉണ്ടായിരുന്നത്. കൈരളി, ദേശാഭിമാനി, മീഡിയവണ്‍, മാധ്യമം, സുപ്രഭാതം, സിറാജ്, ചന്ദ്രിക, റിപ്പോര്‍ട്ടര്‍ തുടങ്ങിയ മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു. ആര്‍എസ്എസ് മുഖപത്രത്തിലെ പ്രതിനിധിയൊഴികെയുള്ളവരുമായി വിശദമായ ചര്‍ച്ച തന്നെ അമിത് ഷായുടെ ടീം നടത്തി. അമിത് ഷായുടെ ടീമിലെ ഉദ്യോഗസ്ഥനാണ് പ്രധാനമായും ആശയ വിനിമയം നടത്തിയത്. ഒരു മാധ്യമ പ്രവര്‍ത്തകനുമായുള്ള ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രിയും പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നതെല്ലാം ശ്രദ്ധയോടെ കേള്‍ക്കുയാണ് അമിത് ഷാ ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മുറിക്ക് പുറത്തിരുത്തിയാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് മനസ്സിലാക്കാന്‍ ബിജെപിയിലെ രണ്ടാമന്‍ ശ്രമിച്ചത്.

മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ കോവളത്തെ റാവീസിലെത്തുമ്പോള്‍ അമിത് ഷായും ടീമും രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു. ഈ ഡിന്നര്‍ അകത്ത് പുരോഗമിക്കുമ്പോള്‍ പോലും സുരേന്ദ്രന് മുറിയിലെ അതിഥി കസേരയിലായിരുന്നു സ്ഥാനം. മാധ്യമ പ്രവര്‍ത്തകരെ വെവ്വേറെയാണ് കണ്ടത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴിയാണ് മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധികളെ കൂടിക്കാഴ്ചയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിനെ കുറിച്ചുള്ള സംശയങ്ങള്‍ക്കും അമിത് ഷായുടെ ടീം മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന് മേല്‍ കൈവയ്ക്കുന്നതൊന്നും കേന്ദ്രം ചെയ്യില്ല. ഫെഡറിലിസം എന്ന ആശയത്തില്‍ ഉറച്ച് മുമ്പോട്ട് പോകുമെന്നും വിശദീകരിച്ചു. കേരളത്തില്‍ എന്തുകൊണ്ട് ബിജെപിക്ക് സ്വാധീനമുണ്ടാകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം തേടാനായിരുന്നു ചര്‍ച്ചകളില്‍ അമിത് ഷായുടെ ടീം ശ്രമിച്ചത്.

കേരളത്തിലെ പൊതു രാഷ്ട്രീയ ചിത്രം മനസ്സിലാക്കാനായിരുന്നു അമിത് ഷായുടെ ശ്രമം. കേന്ദ്ര പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നും തിരക്കി. തിരുവനന്തപുരത്ത് ബിജെപിയുടെ സാധ്യതകളും അന്വേഷണ വിധേയമായി. കേരളത്തിലെ ബിജെപി നേതൃത്വത്തെ കുറിച്ചും ചോദിച്ചു. ഇതിനെല്ലാം കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന മറുപടികളാണ് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയതെന്നാണ് സൂചന. ഇങ്ങനെ പോയാല്‍ ഈ അടുത്ത കാലത്തൊന്നും കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകില്ലെന്ന സൂചനകളും മാധ്യമ പ്രവര്‍ത്തകര്‍ നല്‍കി. ഒരു മാധ്യമ പ്രവര്‍ത്തകനുമായി തന്റെ ടീം സംസാരിക്കുന്നത് കേള്‍ക്കാന്‍ അമിത് ഷാ എത്തി. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ മുമ്പോട്ട് പോകും. റോഡും വൈദ്യുതിയും അടക്കമുള്ള കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹാരമുണ്ടാക്കുമെന്നും അമിത് ഷാ വിശദീകരിച്ചു.

കേരളത്തിലെ സഹകരണ മേഖലയിലെ തട്ടിപ്പുകളെ കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ടീം ചോദ്യങ്ങളുന്നയിച്ചു. സിപിഎം നിയന്ത്രണത്തിലൂള്ള ബാങ്കുകളിലേക്ക് കേന്ദ്ര അന്വേഷണം ഉണ്ടായേക്കുമെന്ന സൂചനകളാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബ്ബലപ്പെടുത്തുന്ന തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കില്ലെന്നും ഫെഡറലിസം മുറകെ പിടിക്കുമെന്നും അമിത് ഷായുടെ ഉദ്യോഗസ്ഥര്‍ മറുപടിയും നല്‍കി. സ്വര്‍ണ്ണ കടത്തും ലാവ്‌ലിനും അടക്കമുള്ള വിഷയങ്ങള്‍ മനസ്സില്‍ വച്ചാണ് ഇത്തരം ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. പ്രധാനമായും കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ കരുത്ത് അറിയാനുള്ള ശ്രമമാണ് അമിത് ഷാ തിരുവനന്തപുരത്ത് നടത്തിയത്. കോവളത്തെ ലീല റാവീസ് ഹോട്ടലിലായിരുന്നു ഈ ചര്‍ച്ചകള്‍. മാധ്യമ പ്രവര്‍ത്തകരുടെ പല മറുപടികളും കേന്ദ്ര മന്ത്രിയെ ഞെട്ടിച്ചുവെന്നതാണ് യഥാര്‍ത്ഥ്യം. തിരുത്തലുകളുടെ അനിവാര്യത അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്.

രാത്രി ഏഴുമണി മുതല്‍ 10 മണിവരെയായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. അമിത് ഷായെ പോലൊരു നേതാവ് ഇത്രയധികം സമയം നീക്കിവച്ചതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നാണ് വിവരം പ്രാദേശിക തലത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാന ഉദ്ദേശമെന്ന് വ്യക്തമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (3 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (7 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (7 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends