അഹങ്കാരം മൂത്ത ഇവന്മാരെ എന്തുചെയ്യണം ഓണ സദ്യ ചവറ്റുകുട്ടയില്‍ തലസ്ഥാനത്ത് നടന്നത്

കേരളത്തിന്റെ നശീകരണ സ്വഭാവം ലോകം മുഴുവനും ചര്‍ച്ചയാക്കുന്നുണ്ട്. മലപ്പുറത്തെ അതുക്രൂരമായിട്ടുള്ള ആ മരം മുറി വിവാദം കേരളത്തിലുള്ള മാധ്യമങ്ങള്‍ മാത്രമല്ല ലോക മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തത് കേരളത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ കഴിക്കാന്‍ കൊണ്ടുവന്ന ഭക്ഷണം കൂട്ടത്തോടെ മാലിന്യ കൂമ്പാരത്തില്‍ തള്ളിയിരിക്കുന്നു. കേരളത്തിന് ഇതെന്താണ് സംഭവിച്ചത് എന്നാണ് എല്ലാവരും ചോദിക്കുന്നത്.
സാധാരണ ഗതിയില്‍ പ്രൈവറ്റ് കമ്പനികളില്‍ ആദ്യം ജോലി പിന്നെയാണ് എന്‍ജോയ്‌മെന്റ്. എന്നാല്‍ ചിലര്‍ക്ക് ആദ്യം ആഘോഷം വേണം. സാധാരണഗതിയില്‍ ഒരാള്‍ ഏത് സ്വകാര്യ കമ്പനിയായാലും ജോലിയില്‍ നിന്ന് കുറച്ചുസമയം ഇളവെടുത്ത് എല്ലാവരും കൂട്ടായ് ചേര്‍ന്ന് ഓണക്കളികളില്‍ മുഴുകിയും, ഓണസദ്യ കഴിച്ചും ഒക്കെ ആഘോഷം നടത്തും. അവര്‍ക്ക് ജോലി യാണ് ഫസ്റ്റ്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ കാര്യം നേരെ തിരിച്ചാണ് അവര്‍ക്ക് ആഘോഷം പിന്നെയേ ഉള്ളൂ ജോലി. ജോലി ഒഴിവാക്കിവേണം ഓണാആഘോഷം എന്നു വിശ്വസിക്കുന്ന ഇക്കൂട്ടര്‍. അത് സംഭവിച്ചില്ലെങ്കില്‍, ആകെ മുഷിയും. ജോലിക്കിടെ എന്താഘോഷം നടക്കാനാണ് എന്നാണ് അവരുടെ മട്ട്. അത്തരമൊരു സംഭവം തലസ്ഥാന നഗരത്തെ ഞട്ടിച്ചിരിക്കുകയാണ്.
ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികള്‍ ഓണസദ്യ മുഴുവന്‍ മാലിന്യ കുപ്പയില്‍ എറിയുകയായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് ഈ കടുംകൈക്ക് മുതിര്‍ന്നത്. ഇവര്‍ സദ്യ എയ്‌റോബിക് ബിന്നില്‍ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ കണ്ട മിക്കവരും ഇത് അഹങ്കാരമെന്നാണ് കുറിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരെ പോലുള്ളവര്‍ ശമ്പളം കിട്ടാതെ, ഭക്ഷണവും മരുന്നും വാങ്ങാന്‍ പാങ്ങില്ലാതെ കഴിയുകയാണ്. ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവരും എത്രയോ. ഇത്രയേറെ കഷ്ടപ്പെടുന്നവര്‍ ചുറ്റും ഉള്ളപ്പോള്‍, സദ്യ മാലിന്യ കുപ്പയില്‍ തള്ളിയത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് മിക്കവരുടെയും കമന്റ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം.
ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. ജീവനക്കാര്‍, രാവിലെ ആഘോഷത്തിന് തുടക്കം കുറിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചു. ഇതോടെ ജീവനക്കാര്‍ ആകെ പിണങ്ങി.
ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണു മുപ്പതോളം പേര്‍ക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ മേലധികാരികള്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയന്‍ പറയുന്നത്. എന്തുതന്നെയാലും പ്രതിഷേധിക്കേണ്ടത് ഈ വിധമായിരുന്നില്ലെന്നും, ഭക്ഷണം വേണ്ടെങ്കില്‍, അത് ഉപേക്ഷിക്കാതെ, വിശക്കുന്നവര്‍ക്ക് കൊടുത്തുകൂടായിരുന്നോ എന്നും ചോദ്യം ഉയരുന്നു.
https://www.facebook.com/Malayalivartha





















