2010ൽ ഫിലിപ്പീൻസ് രാഷ്ട്രപതിയിൽ നിന്നും മാഗ്സസെ അവാർഡ് വാങ്ങുകയാണ്; അവാർഡ് ജേതാവായ ചൈനീസ് പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിലെ സഹമന്ത്രിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായ പാൻ യൂവിന് ചടങ്ങിൽ എത്താൻ സാധിക്കാഞ്ഞതിനാലാണ് യുവാൻ പൻ അദ്ദേഹത്തിനായി അവാർഡ് ഏറ്റുവാങ്ങിയത്; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റി ഓൾട്ടർനേറ്റീവ് അംഗം കൂടിയാണ് അദ്ദേഹം; നാട്ടിലെ കമ്യൂണിസ്റ്റുകാർ കാണുന്നുണ്ടല്ലോ അല്ലേ? വിമർശനവുമായി ശ്രീജിത്ത് പണിക്കർ

മാഗ്സസെ അവാർഡ് നിഷേധിച്ചിരിക്കുകയാണ് മുൻ മന്ത്രി കെകെകെ ശൈലജ ടീച്ചർ. ഈ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ചിത്രത്തിൽ കാണുന്നത് യുവാൻ പൻ. 2010ൽ ഫിലിപ്പീൻസ് രാഷ്ട്രപതിയിൽ നിന്നും മാഗ്സസെ അവാർഡ് വാങ്ങുകയാണ്. അവാർഡ് ജേതാവായ ചൈനീസ് പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിലെ സഹമന്ത്രിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായ പാൻ യൂവിന് ചടങ്ങിൽ എത്താൻ സാധിക്കാഞ്ഞതിനാലാണ് യുവാൻ പൻ അദ്ദേഹത്തിനായി അവാർഡ് ഏറ്റുവാങ്ങിയത്.
താൻ അവാർഡ് സ്വീകരിക്കുന്നതായി പാൻ യൂ അവാർഡ് ഫൗണ്ടേഷനെ അറിയിച്ചിരുന്നു. പാൻ യൂ ഇന്ന് ചൈനീസ് എത്നിക് കമ്മീഷൻ മന്ത്രിയാണ്. ഒപ്പം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റി ഓൾട്ടർനേറ്റീവ് അംഗം കൂടിയാണ്. നുമ്മട നാട്ടിലെ കമ്യൂണിസ്റ്റുകാർ കാണുന്നുണ്ടല്ലോ അല്ലേ? അപ്പൊ ശരി.
\
https://www.facebook.com/Malayalivartha





















