Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

സ്ഥിരം കുറ്റവാളികളായ ഏഴ് പേരുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു; വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി സ്വീകരിച്ചത്

04 SEPTEMBER 2022 08:21 PM IST
മലയാളി വാര്‍ത്ത

സ്ഥിരം കുറ്റവാളികളായ ഏഴ് പേരുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു. മീനച്ചിൽ തെങ്ങുംതോട്ടം ഭാഗത്ത് പാറയിൽ വീട്ടിൽ ആന്റണി മകൻ ഇരുട്ട് ജോമോന്‍ എന്ന് വിളിക്കുന്ന ജോമോൻ(42), കടപ്ളാമറ്റം വയലാ ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന രാജു (47), രാമപുരം തട്ടാറയിൽവീട്ടില്‍ അഖിൽ തോമസ് (22), രാമപുരം ചിറയിൽവീട്ടില്‍ അസിന്‍ ജെ. അഗസ്ത്യൻ (24), കൊല്ലപ്പള്ളി തച്ചുപറമ്പിൽവീട്ടില്‍ ദീപക് ജോൺ(27), അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കൊച്ചുപുരയ്ക്കൽ വീട്ടിൽ ബോബൻ മകൻ ആൽബിൻ കെ ബോബൻ(24), ഐമനം ചിറ്റക്കാട്ട് കോളനിയിൽ പുളിക്കപറമ്പിൽ വീട്ടിൽ ജെയിംസ് മകൻ ലോജി (25)എന്നിവരെയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ജാമ്യം റദ്ദാക്കി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കുപ്രസിദ്ധ കുറ്റവാളിയായ ജോമോന്‍ 2018 ൽ പാലായിലെ ബാറിലെ ജീവനക്കാരനെ ആക്രമിച്ച കേസിൽ ജാമ്യം എടുത്ത് ഇറങ്ങുകയും തുടർന്ന് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എട്ടു കേസുകൾ നിലവിലുണ്ട്. വധശ്രമം ഉൾപ്പെടെ 7 കേസുകളിൽ പ്രതിയായ രാജു 2019ൽ നടത്തിയ വധശ്രമ കേസിൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും, തുടർന്ന് ജാമ്യത്തില്‍ ഇറങ്ങിയശേഷം അടിപിടി കേസിൽ ഇയാൾ ഒന്നാം പ്രതിയുമായിരുന്നു. ഇതിനെ തുടർ ന്നാണ് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയത്.

2018 ൽ വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച കേസിൽ പ്രതികളായ അഖിൽ തോമസും, അസിൻ ജെ. അഗസ്റ്റിനും കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങുകയും തുടർന്ന് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇരുവർക്കും നാല് കേസുകൾ വീതം നിലവിലുണ്ട്. 2021 ൽ കുന്നപ്പിള്ളി ഭാഗത്ത് ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയായ ദീപക് ജോൺ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ 10 കേസുകൾ നിലവിലുണ്ട്. മറ്റൊരാളായ ആൽബിൻ കെ. ബോബൻ നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് .

ഇയാള്‍ 2022 ൽ പിടിച്ചുപറി കേസിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. തുടർന്ന് വീണ്ടും കുറ്റകൃത്യത്തിൽ ഏര്‍പ്പെടുകയും ജാമ്യം റദ്ദാക്കുവാന്‍ കോടതി ഉത്തരവാകുകയുമായിരുന്നു . Sec 15 (1)(b) of kappa നിയമപ്രകാരം പ്രതികളായ അസിൻ ജെ. അഗസ്റ്റിന്‍ ആഴ്ചയില്‍ രണ്ടു ദിവസവും, ദീപക് ജോണ്‍ ആഴ്ചയില്‍ ഒരു ദിവസവും പാലാ ഡി.വൈ.എസ്.പി.ഓഫീസിലെത്തി ഒപ്പിട്ട് വരികയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ ജാമ്യം റദ്ദാക്കിയത് . 2021 ല്‍ മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് ലോജിയെ പോലീസ് അറസ്റ്റ് ചെയ്തത് .തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങി കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് ഒരു വീട്ടിൽ അതിക്രമിച്ച് കയറി 84 വയസ്സുള്ള ആളെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്നാണ് ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനുവേണ്ടി കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്. ഇയാള്‍ക്ക് കോട്ടയം വെസ്റ്റ് ,ഗാന്ധിനഗര്‍, പാലാ എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട് . ഇയാള്‍ക്കെതിരെ കാപ്പാ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് കോടതി ജാമ്യം റദ്ദാക്കി അറ്റസ്റ്റ് ചെയ്യുന്നത്.നിരന്തര കുറ്റവാളികൾ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന പ്രതികളുടെ പട്ടിക തയ്യാറാക്കി അവരുടെ ജാമ്യം റദ്ദാക്കുവാന്‍ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കര്‍ശന നിർദ്ദേശം നല്‍കിയിരുന്നു .

ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനുകളില്‍ നിന്നും നല്‍കിയ റിപ്പോര്‍ട്ടിന്‍മേലാണ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കുകയും, തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് . വരും ദിവസങ്ങളിലും സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നും, അത്തരക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു വരികയാണെന്നും എസ്.പി.പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (3 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (7 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (7 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends