Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ജനങ്ങളെ ഭയന്ന് മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണുന്നില്ല; സിപിഎമ്മിൻ്റെ മന്ത്രിസഭയിൽ പിണറായിയെ ഭയക്കാത്തവരുണ്ടെങ്കിൽ കേരളത്തിൻ്റെ അവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കണം; കേരളത്തിൻ്റെ തെരുവോരങ്ങൾ നായക്കൂട്ടങ്ങൾ കീഴടക്കിയിരിക്കുന്നു; ആബാലവൃദ്ധം ജനങ്ങളും ആക്രമിക്കപ്പെടുന്ന ഭീകരാന്തരീക്ഷമാണ് കേരളത്തിലുള്ളത് എന്ന ആശങ്ക പങ്കു വച്ച് കെ സുധാകരൻ എം പി

04 SEPTEMBER 2022 08:53 PM IST
മലയാളി വാര്‍ത്ത

കേരളത്തിൻ്റെ തെരുവോരങ്ങൾ നായക്കൂട്ടങ്ങൾ കീഴടക്കിയിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങളും ആക്രമിക്കപ്പെടുന്ന ഭീകരാന്തരീക്ഷമാണ് കേരളത്തിലുള്ളത് എന്ന ആശങ്ക പങ്കു വച്ച് കെ സുധാകരൻ എം പി രംഗത്ത്. അദ്ദേഹം ഫേസ്‍ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; കേരളത്തിൻ്റെ തെരുവോരങ്ങൾ നായക്കൂട്ടങ്ങൾ കീഴടക്കിയിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങളും ആക്രമിക്കപ്പെടുന്ന ഭീകരാന്തരീക്ഷമാണ് കേരളത്തിലുള്ളത്.

കഴിഞ്ഞ 6 വർഷം കൊണ്ട് കേരളത്തിൽ തെരുവുനായകളുടെ കടിയേറ്റവരുടെ എണ്ണം 10 ലക്ഷമെന്ന് മാധ്യമങ്ങൾ പറയുന്നു. 2021ൽ മാത്രം രണ്ടേകാൽ ലക്ഷം മനുഷ്യർക്ക് നേരേ ആക്രമണം ഉണ്ടായി. ഇപ്പോളിതാ അവസാനത്തെ 7 മാസത്തിനിടെ 2 ലക്ഷംപേർക്ക് കടിയേറ്റിരിക്കുന്നു. ആളുകൾ കൊല്ലപ്പെടുന്നതിലും അവരുടെ ഉറ്റ ബന്ധുക്കളുടെ നിലവിളികളിലും സംഗീതം കണ്ടെത്തുന്ന കേരള മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഈ വിഷയത്തിൽ തീരെ വേദന തോന്നില്ലെന്നുറപ്പാണ്.

എന്നാൽ സാധാരണക്കാർ തെരുവിലിറങ്ങാൻ ഭയക്കുകയാണ് എന്ന കാര്യം ഭരണകൂടം കണ്ടേ തീരൂ. ഏതു നിമിഷവും ഏതൊരാളും തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെട്ടേക്കാം എന്നതാണ് കേരളത്തിലെ അവസ്ഥ. പിഞ്ചു കുഞ്ഞുങ്ങളടക്കം ആക്രമിക്കപ്പെട്ടിട്ടും വാക്സിൻ സ്വീകരിച്ചവർ കൊല്ലപ്പെട്ടിട്ടും ഭരണകൂടം കുറ്റകരമായ മൗനം പാലിക്കുകയാണ്.

ഇരുപതോളം പേർ ഈ അടുത്ത കാലത്ത് പേപ്പട്ടി വിഷബാധയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. വാക്സിൻ എടുത്തവർക്ക് വരെ ജീവൻ നഷ്ടമായിരിക്കുന്നു. പിണറായി വിജയൻ്റെ സർക്കാർ ആൻ്റി റാബീസ് വാക്സിൻ വാങ്ങുന്നതിൽ വരെ കെടുകാര്യസ്ഥത കാണിച്ചിരിക്കുന്നു. മനുഷ്യജീവന് ഇവർ പുല്ലുവിലയാണ് കൽപിക്കുന്നതെന്നതിന് മറ്റൊരുദാഹരണം ആവശ്യമില്ല.

ജനങ്ങളെ ഭയന്ന് മിന്നൽ വേഗത്തിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണുന്നില്ല.സിപിഎമ്മിൻ്റെ മന്ത്രിസഭയിൽ പിണറായിയെ ഭയക്കാത്തവരുണ്ടെങ്കിൽ കേരളത്തിൻ്റെ അവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കണം.

എല്ലാ ജനകീയ പ്രശ്നങ്ങളിലും പ്രതിപക്ഷം ശക്തമായ സമരങ്ങൾ ചെയ്താലേ നടപടി ഉണ്ടാകൂ എന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.എത്രയും പെട്ടെന്ന് തന്നെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (3 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (4 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (6 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (7 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (7 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (7 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (7 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (7 hours ago)

Malayali Vartha Recommends