കെകെ ശൈലജയ്ക്ക് അവാർഡ് കിട്ടിയപ്പോൾ സഖാക്കൾക്കൾക്ക് കുരുപൊട്ടി; എംഎൻ കാരശ്ശേരി

കേരളത്തിന് അഭിമാന നേട്ടമായ ലോകപ്രശസ്ത പുരസ്‌കാരമായ മഗ്‌സസെ അവാർഡ് ഏറ്റുവാങ്ങാൻ കെകെ ശൈലജയ്ക്ക് വിലക്കേർപ്പെടുത്തി സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി എംഎൻ കാരശ്ശേരി. നേരത്തെ കെ കെ ശൈലജയെ മന്ത്രിയാക്കാത്തവർ ഇതോടെ മറ്റെരംഗീകാരവും തടഞ്ഞിരിക്കുകയാണ്.
എന്നാൽ പ്രത്യയശാസ്ത്ര പ്രശ്‌നം പറഞ്ഞാണ് അവസരം നിഷേധിക്കുന്നത്. ഇതേസമയം തന്നെ രണ്ട് പതിറ്റാണ്ട് മുമ്പ് മുതിർന്ന നേതാവ് ജ്യോതിബസു പ്രധാനമന്ത്രിപദം നിരസിച്ചതിന് ശേഷം സിപിഎം തങ്ങളുടെ രണ്ടാമത്തെ ‘ചരിത്ര മണ്ടത്തരം’ ആവർത്തിച്ചു എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ മാഗ്സസെ അവാർഡ് നിരസിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെനെതിരെ രൂക്ഷ വിമർശനവുമായി എംഎൻ കാരശ്ശേരി രംഗത്ത് എത്തി. പാർട്ടിയിൽ പിണറായി വിജയനൊഴികെ ആരുടെയും പേര് പൊങ്ങരുത് എന്ന അസഹിഷ്ണുതയാണ് ഇതിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവാർഡ് വാങ്ങിക്കാൻ അനുവധിക്കാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാരശ്ശേരി പറഞ്ഞു.
https://www.facebook.com/Malayalivartha


























