അവാർഡ് റിയാസിന്! മരുമോൻ സഖാവ് ഇരന്ന് കൈനീട്ടി വാങ്ങും; പിണറായിയുടെ കണ്ണ്തള്ളും ; പരിഹസിച്ച് ജയശങ്കർ

മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയെ ഇത്തവണത്തെ മഗ്‌സസെ അവാർഡിനായി തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു കേരളത്തെ അഭിമാനമുണ്ടാക്കുന്ന ആ വാർത്ത എത്തിയത്. എന്നാൽ ഇതിന് പിന്നാലെ അവാർഡ് വാങ്ങേണ്ടെന്ന് പാർട്ടി തീരുമാനിച്ചു. എന്നാൽ രമണ്‍ മക്‌സസെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ പറയുന്നത്.
അതേസമയം രമൺ മഗ്സസെ പുരസ്ക്കാരം മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ നിരസിച്ചത് വിവാദമായിരിക്കുകയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിലെ കൊവിഡ്, നിപ്പ കാലത്തെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്കായിരുന്നു കെകെ ശൈലജയെ മഗ്സസസെ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്.
എന്നാൽ പുരസ്ക്കാരം സ്വീകരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനിച്ചത്. ഇതിനു പിന്നാലെ സിപിഎം തീരുമാനത്തെ ട്രോളി വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനോ മുഹമ്മദ് റിയാസിനോ ആണ് പുരസ്ക്കാരമെങ്കിൽ പോയി വാങ്ങുമായിരുന്നുവെന്ന് ജയശങ്കർ പരിഹസിച്ചു.
https://www.facebook.com/Malayalivartha


























