ഓണവിപണി പൊള്ളിക്കുമോ? തമിഴ്‌നാട്ടില്‍ പച്ചക്കറി വില കുതിച്ചുയരുന്നു.... തിരുവോണമെത്തുന്നതോടെ വില ഇനിയുമുയരാന്‍ സാധ്യത

ഓണവിപണി പൊള്ളിക്കുമോ? തമിഴ്‌നാട്ടില്‍ പച്ചക്കറി വില കുതിച്ചുയരുന്നു.... തിരുവോണമെത്തുന്നതോടെ വില ഇനിയുമുയരാന്‍ സാധ്യതആവശ്യക്കാറേറിയതാണ് പച്ചക്കറികള്‍ക്കു വിലയുയരാന്‍ കാരണമായി വ്യാപാരികള്‍ .
തേവാരം, ചിന്നമന്നൂര്‍, കമ്പം, തേനി, ശീലയംപെട്ടി തുടങ്ങിയ തെക്കന്‍ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ക്കണ്ടാണു പലപ്പോഴും കൃഷിയും വിളവെടുപ്പും ക്രമീകരിക്കുന്നത്. കേരളത്തിലേക്കുള്‍പ്പെടെയുള്ള പച്ചക്കറികളുടെ ലേലമാണിവിടെ നടക്കുന്നത്. ആവശ്യത്തിനു മഴയും മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളവും കിട്ടിയതോടെ തോട്ടങ്ങളില്‍ നൂറുമേനി വിളവാണ്.
കഴിഞ്ഞയാഴ്ച വരെ കുറഞ്ഞു നിന്ന പച്ചക്കറിവില ഓണമെടുത്തതോടെയാണു കുതിപ്പു തുടങ്ങിയത്.
കാരറ്റിനും പച്ചമുളകിനുമാണു നിലവില്‍ വില ഉയര്‍ന്നത്. കാരറ്റിനു 90-100 രൂപ. പച്ചമുളകിനു 80 രൂപയായി. എല്ലാ പച്ചക്കറിയുമടങ്ങിയ കിറ്റും വിപണിയിലുണ്ട്. ഇതിനു 50 മുതല്‍ 100 രൂപ വരെയാണ്.
ഇടനിലക്കാര്‍ വില കുത്തനെ ഉയര്‍ത്തിയില്ലെങ്കില്‍, എല്ലാ വര്‍ഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നല്‍കേണ്ടി വരില്ലെന്നാണു തമിഴ്‌നാട്ടില്‍നിന്നു ലഭിക്കുന്ന സൂചനകള്‍.
https://www.facebook.com/Malayalivartha


























