മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്; ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളില്‍ അടക്കം അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. നാളെ മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച 11 ജില്ലകളിലും ബുധനാഴ്ച ഒന്‍പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നിലവിൽ കോമോറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതല്‍ മഴ കനക്കാന്‍ കാരണം. ഇതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നുമാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha


























