Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത് ഹണിമൂൺ കഴിയും മുമ്പേ: ഭർത്താവായ 26കാരന് വിലകൂട്ടിയ വസ്‌ത്രങ്ങളും മാരുതി കാറുമെല്ലാം നൽകിയിട്ടും കണ്ണുടക്കിയത് കോടികളുടെ ആസ്തിയിൽ:- പണം തട്ടിയെടുക്കാൻ വിവാഹക്കാര്യം രഹസ്യമാക്കിയപ്പോൾ, വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഭാര്യ പങ്കുവച്ചത് അപമാനമായി: ശാഖ കുമാരിയുടെ കൊലപാതകത്തിൽ നെയ്യാറ്റിൻകര സ്വദേശിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

05 SEPTEMBER 2022 11:30 AM IST
മലയാളി വാര്‍ത്ത

കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ട് വർഷം മുമ്പാണ് തിരുവനന്തപുരം കാരക്കോണം സ്വദേശി ശാഖ കുമാരി(51)യെ ഭർത്താവ് അരുൺ(26) കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 50,000 രൂപയുടെ ബോണ്ടും ആൾ ജാമ്യവും എന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയത്. ഒരു കുഞ്ഞ് വേണമെന്ന് ശാഖ ആവശ്യപ്പെട്ടതിനെ തുടർന്ന് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്. വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരി നെയ്യാറ്റിൻകരയിൽ ബ്യൂട്ടി പാർലർ നടത്തുന്നതിനിടയിലാണ് നെയ്യാറ്റിൻകര സ്വദേശിയായ അരുണുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് 2020 ഒക്ടോബറിലാണ് ശാഖ കുമാരിയെ അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. പക്ഷെ വിവാഹത്തിൽ അരുണിന്റെ ബന്ധുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചിരുന്നതായും നാട്ടുകാർ മൊഴി നൽകിയിരുന്നു. ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താൻ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖയുടെ വീട്ടിലെ ഹോംനഴ്സ്‌ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതും അരുണിനെ പ്രകോപിപ്പിച്ചിരുന്നു. കൂട്ടുകാരിൽ നിന്നടക്കം അരുണിന് അപമാനമേൽക്കുന്ന സ്ഥിതി വിശേഷമുണ്ടായി. വിവാഹം റജിസ്റ്റർ ചെയ്യാൻ അരുൺ തയാറാകാതിരുന്നത് ശാഖയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുൺ വഴങ്ങിയില്ലെന്നും രേഷ്മ പറയുന്നു. വിവാഹമോചനത്തിന് അരുൺ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുതമീറ്ററിൽ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ബോധപൂർവം ശാഖയെ പലതവണ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ അരുൺ ശ്രമിക്കുകയായിരുന്നു.

വിവാഹമോചനത്തിന് വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാൻ അരുൺ തീരുമാനിച്ചത്. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നെന്ന് ഇവരുടെ കാര്യസ്ഥൻ വെളിപ്പെടുത്തിയിരുന്നു. ക്രിസ്മസ് വിളക്കുകൾ തൂക്കാൻ കണക്ഷൻ എടുത്തിരുന്ന വയറിൽനിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. ഷോക്കേറ്റ് വീണെന്നാണ് അരുൺ അയൽവാസികളോട് പറഞ്ഞിരുന്നത് . എന്നാൽ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകൾ കണ്ടെന്നും അയൽവാസികൾ പൊലീസിനു മൊഴി നൽകി. ശാഖയുടെ പേരിലുള്ള നിരവധിയായ സ്വത്തുവകകൾ മോഹിച്ചാണ് അരുൺ ഈ വിവാഹത്തിനു തയാറായതെന്നു ശാഖാകുമാരിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പരേതനായ അധ്യാപകന്റെ മകളാണ് ശാഖാകുമാരി.

വൈദ്യുതി ഷോക്കേറ്റെന്ന് പറഞ്ഞെത്തിയ അരുണിനൊപ്പം സമീപവാസികൾ വീടിനുള്ളിൽ എത്തിയപ്പോൾ നിലത്ത് കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് ശാഖയെ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനും മണിക്കൂറുകൾക്ക്‌ മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. സംഭവമറിഞ്ഞ് വീടും പരിസരവും നിരീക്ഷിച്ച നാട്ടുകാർ പൊലീസിനോട് സംശയം പറയുകയായിരുന്നു. ക്രിസ്മസ് അലങ്കാരത്തിനായി തയാറാക്കിയ വയറിൽനിന്ന് ഷോക്കേറ്റെന്ന അരുണിന്റെ മൊഴി പൊലീസ്‌ മുഖവിലയ്‌ക്കെടുത്തില്ല. വീടിനുള്ളിലേക്ക് വയർ വലിച്ചിട്ടിരുന്നു. എന്നാൽ ഈ വയർ യാതൊരു സർക്യൂട്ടുമായും ബന്ധപ്പെടുത്തിയിരുന്നില്ല. ചോദ്യം ചെയ്യലിൽ പൊലീസിനോട് അരുൺ കുറ്റസമ്മതം നടത്തുകയായിരുന്നു.

കിടപ്പിലായ മാതാവ് ഫിലോമിനയുമൊത്ത് നിലമാംമൂട് ത്രേസ്യാപുരത്തെ വീട്ടിൽ അവിവാഹിതയായി താമസിക്കവേ അപ്രതീക്ഷിതമായി തന്നെക്കാൾ ഏറെ പ്രായം കുറവുള്ള നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിയായ അരുണിനെ വിവാഹം ചെയ്യുകയായിരുന്നു. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും ഇടവകപ്പള്ളിയിൽ ആചാരപ്രകാരം വിവാഹിതരായത്. വിവാഹത്തിൽ വിയോജിപ്പുണ്ടായിരുന്ന ബന്ധുക്കളെ ശാഖ അകറ്റി നിർത്തി. അരുണിന്‌ വിലകൂട്ടിയ വസ്‌ത്രങ്ങളും മാരുതി കാറുമെല്ലാം ശാഖ വാങ്ങി നൽകിയിരുന്നു. ശാഖയുടെ സ്വർണവും അഞ്ചു ലക്ഷത്തിലേറെ വില മതിപ്പുള്ള ഡയമണ്ട് നെക്ലസ് അരുൺ ഇതിനിടെ കൈക്കലാക്കിരുന്നു. പത്തേക്കറോളം പുരയിടം ഉൾപ്പെടെയുള്ള ശാഖയുടെ സ്വത്ത്‌ തട്ടിയെടുക്കാൻ വേണ്ടി അരുൺ പ്രണയം നടിച്ചെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കി. ഇതിനെതിരെ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹര്‍ജി നല്‍കി. തുടര്‍ന്ന് സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കി. അരുണ്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാരിയുടെ കുടുംബത്തിന്റെ ഹര്‍ജിയും സിംഗിള്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവച്ചു. ജാമ്യത്തിനായി പത്തുദിവസത്തിനകം ഹൈക്കോടതിയെയോ സെഷൻസ് കോടതിയെയോ സമീപിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് അരുൺ നൽകിയ ഹർജിയിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (4 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (4 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (5 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (8 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (8 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (8 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (8 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (8 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (8 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (8 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (8 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (9 hours ago)

Malayali Vartha Recommends