രണ്ട് മാസം ജോലി ചെയ്ത ശേഷം ഓണക്കാലത്ത് ശമ്പളമില്ലെന്ന് മാനേജ്‌മന്റ് പറഞ്ഞാൽ നിങ്ങളെന്ത് ചെയ്യും ? നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഓണക്കോടി പോലും വാങ്ങിക്കൊടുക്കാൻ കഴിയില്ലെങ്കിൽ നിങ്ങളെന്ത് ചെയ്യും ? പറയൂ മലയാളികളെ; നിർണായകമായ കുറിപ്പുമായി സന്ദീപ് ജി വാര്യർ

രണ്ട് മാസം ജോലി ചെയ്ത ശേഷം ഓണക്കാലത്ത് ശമ്പളമില്ലെന്ന് മാനേജ്‌മന്റ് പറഞ്ഞാൽ നിങ്ങളെന്ത് ചെയ്യും ? നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഓണക്കോടി പോലും വാങ്ങിക്കൊടുക്കാൻ കഴിയില്ലെങ്കിൽ നിങ്ങളെന്ത് ചെയ്യും ? പറയൂ മലയാളികളെ ... നിർണായകമായ ഒരു കുറിപ്പ് പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ജി വാര്യർ. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഓണത്തിന് നിങ്ങൾ വീട്ടിലെത്തുന്നതും കാത്ത് എത്ര പേർ കാത്തിരിക്കുന്നുണ്ട് ? നിങ്ങളുടെ കുഞ്ഞു മക്കൾ നിങ്ങളോടൊപ്പം പുറത്ത് പോയി പുത്തനുടുപ്പുകൾ വാങ്ങാൻ കൊതിക്കുന്നില്ലേ ? നിങ്ങളുടെ ഭാര്യ ഒരു സിനിമക്ക് കൊണ്ട് പോകണമെന്ന മിനിമം ആഗ്രഹമെങ്കിലും പ്രകടിപ്പിക്കുന്നില്ലേ ? അച്ഛനും അമ്മയ്ക്കും ഓരോ ഓണക്കോടി നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ? കൂട്ടുകാരോടൊപ്പം ഒരു നേരമെങ്കിലും ആഘോഷിക്കാൻ നിങ്ങൾക്കാഗ്രഹമില്ലേ ?
രണ്ട് മാസം ജോലി ചെയ്ത ശേഷം ഓണക്കാലത്ത് ശമ്പളമില്ലെന്ന് മാനേജ്‌മന്റ് പറഞ്ഞാൽ നിങ്ങളെന്ത് ചെയ്യും ? നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഓണക്കോടി പോലും വാങ്ങിക്കൊടുക്കാൻ കഴിയില്ലെങ്കിൽ നിങ്ങളെന്ത് ചെയ്യും ? പറയൂ മലയാളികളെ ... നിങ്ങളുടെ സഹോദരങ്ങളായ കുറച്ച് മനുഷ്യർ അനുഭവിക്കുന്ന ദുരവസ്ഥയാണിത് .
കേരളത്തിന്റെ ലൈഫ് ലൈനായ കെ എസ് ആർ ടി സി ജീവനക്കാർക്ക് ഈ ഓണക്കാലത്ത് ശമ്പളമില്ല . പകരം കുറച്ച് കൂപ്പൺ . കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തകർത്ത് തരിപ്പണമാക്കിയ കെഎസ്‌ആർടിസിയിലെ ഓണം പോലും നിഷേധിക്കപ്പെട്ട തൊഴിലാളികളുടെ സങ്കടത്തോടൊപ്പം നിൽക്കാം നമുക്ക് .
https://www.facebook.com/Malayalivartha


























