കോഴിക്കോട് മൂന്നു കുട്ടികളെ ഉൾപ്പടെ ഒൻപതു പേരെ കടിച്ചു; മുഖത്തും ,കാലുകളിളിലും കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കോഴിക്കോട് ഭീതി പരത്തിയ നായയെ തല്ലിക്കൊന്നു. ജില്ലയിലെ ഒൻപതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. കോഴിക്കോട് കായക്കൊടി കരയത്താം പൊയിലിലാണ് സംഭവം. ഇവിടെ മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു പേർക്കാണ് കടിയേറ്റത്.
സംഭവ സ്ഥലത്തു നിന്നും ഒമ്പത് വയസുകാരൻ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകൾ 5 വയസുകാരിക്കും കടിയേറ്റു. മാത്രമല്ല മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്കും കടിയേറ്റത്.
ഇവർ കൂടാതെ മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മൽ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മൽ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്. എന്നാൽ സുബീഷിന് മുഖത്തും മറ്റുള്ളവർക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. ഇതിനു പിന്നാലെയാണ് മൂന്ന് പേരെ കൂടി പട്ടി കടിച്ചത്. ഇതോടെ നായയെ നാട്ടുകാർ തല്ലി കൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha
























