കോട്ടയത്ത് വീട്ടുമുറ്റത്തു നിന്നും മോഷ്ടാക്കള്‍ മുറിച്ചു കടത്തിയത് 26 വര്‍ഷം പഴക്കമുള്ള ചന്ദനമരം.... ചന്ദന മരത്തിന്റെ എട്ടു കഷണങ്ങളും മുറിക്കാനുപയോഗിച്ച കൈ വാളുകളും സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിപ്പിച്ച നിലയില്‍, ചന്ദനത്തടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ച് വനം വകുപ്പ് അധികൃതര്‍

കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂര്‍ വടക്കെ നട ഭാഗത്ത് റിട്ട കെഎസ്ഇബി എന്‍ജിനീയര്‍ രാമദാസന്റെ വീട്ടുമുറ്റത്തു നിന്ന ചന്ദനമരമാണ് മോഷണം പോയത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
36 ഇഞ്ച് വണ്ണവും 26 വര്‍ഷം പഴക്കമുള്ള മരമാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം തുടങ്ങി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. അതേസമയം വീട്ടുടമ പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ്.
"
https://www.facebook.com/Malayalivartha