വണ്ടൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ; പരിശോധനയിൽ ത്രാസ്, പൊളിത്തീൻ കവർ, ചെറിയ സ്പൂൺ, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയും പിടിച്ചെടുത്തു

വണ്ടൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. വാണിയമ്പലം മരുതുങ്ങലിൽ തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്.
പോലീസ് റൗണ്ടിനിടെയാണ് ഇവരെ പിടികൂടുന്നത്. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് സമീപം സംശയാസ്പദമായ രീതിയിൽ കാണുകയും പോലീസ് പ്രതികളായ രണ്ടുപേരെയും , വാഹനവും പരിശോധിക്കുകയുമായിരുന്നു.
തുടർന്ന് ഇവരിൽ നിന്ന് എം.ഡി.എം.എ പാക്കറ്റ് ലഭിക്കുകയായിരുന്നു. മാത്രമല്ല ഇവരുടെ പക്കൽ നിന്ന് ത്രാസ്, പൊളിത്തീൻ കവർ, ചെറിയ സ്പൂൺ, പ്ലാസ്റ്റിക് സ്ട്രോ തുടങ്ങിയവയും പിടിച്ചെടുത്തു. സി.ഐ ഇ. ഗോപകുമാർ, എസ്.ഐ എം. ശശികുമാർ തുടങ്ങിയവരാണ് ഇവരെ പിടികൂടിയത്. ഇരുവരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























