കൊച്ചിയിൽ മയക്കുമരുന്ന് കേസ് കൂടുന്ന സംഭവം ; മയക്കുമരുന്ന് കേസിൽ പ്രതി എക്സൈസ് പിടിയിൽ

എറണാകുളത്ത് മയക്കുമരുന്നു കേസിൽ പ്രതി പിടിയിൽ. മൂവാറ്റുപുഴ പെരുമറ്റം സ്വദേശിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പെരുമറ്റം കൂൾമാരിയിൽ ചേനക്കരപറമ്പിൽ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന അമിൻലാലി (31)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
അതേസമയം കഴിഞ്ഞ മാസം 28-ന് കണ്ടെടുത്ത 22ഗ്രാം എംഡിഎംഎ മയക്കുമരുന്ന് കേസിൽ തുടരന്വേഷണം നടന്നു വരികയായിരുന്നു . ഇതിനിടയിലാണ് അമിൻലാൽ പിടിയിലാകുന്നത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്.
സംഭവത്തിൽ എക്സൈസ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ബി. ടെന്നിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൂവാറ്റുപുഴയിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 20 വർഷം തടവു ശിക്ഷ ലഭിക്കാവുന്ന മേജർ മയക്കുമരുന്ന് കേസാണിതെന്ന് ബി. ടെന്നിമോൻ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























