കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ കാണണം കൊച്ചിൻ ഷിപ്പ്‌യാർഡിലെ ഐഎൻഎസ് വിക്രാന്ത്; എന്നിട്ടും പ്രചരിപ്പിക്കുന്നവർ കാണണം ചാക്ക ബ്രഹ്മോസ് എയ്റോസ്പേസിലെ മിസൈൽ; എന്ന് വസ്തുനിഷ്ഠ ഘടകം നോക്കി ആത്മനിഷ്ഠ ഘടകത്തെ കാണുന്ന രാജീവേട്ടൻ; പരിഹാസ കുറിപ്പുമായി ശ്രീജിത്ത് പണിക്കർ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ കാണണം കൊച്ചിൻ ഷിപ്പ്‌യാർഡിലെ ഐഎൻഎസ് വിക്രാന്ത്. എന്നിട്ടും പ്രചരിപ്പിക്കുന്നവർ കാണണം ചാക്ക ബ്രഹ്മോസ് എയ്റോസ്പേസിലെ മിസൈൽ. നിർണ്ണായകമായ ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ കാണണം കൊച്ചിൻ ഷിപ്പ്‌യാർഡിലെ ഐഎൻഎസ് വിക്രാന്ത്. എന്നിട്ടും പ്രചരിപ്പിക്കുന്നവർ കാണണം ചാക്ക ബ്രഹ്മോസ് എയ്റോസ്പേസിലെ മിസൈൽ. പിന്നെയും പ്രചരിപ്പിക്കുന്നവർ കാണണം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ മെഷീൻ ഗൺ. അതുകഴിഞ്ഞും പ്രചരിപ്പിക്കുന്നവർ കാണണം തുമ്പ വിക്ഷേപണ കേന്ദ്രത്തിലെ റോക്കറ്റ്.
വീണ്ടും പ്രചരിപ്പിക്കുന്നവർ കാണണം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ രാജധാനി എക്സ്പ്രസ്. തുടർന്നും പ്രചരിപ്പിക്കുന്നവർ കാണണം പട്ടം എൽഐസി ഓഫീസിലെ ജീവൻ ബീമാ പോളിസി.” എന്ന്, വസ്തുനിഷ്ഠ ഘടകം നോക്കി ആത്മനിഷ്ഠ ഘടകത്തെ കാണുന്ന ലെ രാജീവേട്ടൻ.
https://www.facebook.com/Malayalivartha
























