മനുഷ്യൻ സ്വയം പൊട്ടിത്തെറിക്കുന്ന ചില അവസരങ്ങളുണ്ട്; ചാവേറാവാനും മറ്റുള്ളവരെ കൊല്ലാനും ശഹീദാവാനുമല്ലാതെ ഒറ്റക്കായി പോവുന്ന ചില മനുഷ്യർ; ഒറ്റപ്പെടുത്തി നിങ്ങളില്ലാതാക്കുന്ന ചില മനുഷ്യർ; നിർണ്ണായകമായ കുറിപ്പുമായി ജസ്‌ല മാടശേരി

മനുഷ്യൻ സ്വയം പൊട്ടിത്തെറിക്കുന്ന ചില അവസരങ്ങളുണ്ട്. ചാവേറാവാനും മറ്റുള്ളവരെ കൊല്ലാനും ശഹീദാവാനുമല്ലാതെ ഒറ്റക്കായി പോവുന്ന ചില മനുഷ്യർ. ഒറ്റപ്പെടുത്തി നിങ്ങളില്ലാതാക്കുന്ന ചില മനുഷ്യർ. നിർണ്ണായകമായ കുറിപ്പുമായി ജസ്‌ല മാടശേരി .
ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മനുഷ്യൻ സ്വയം പൊട്ടിത്തെറിക്കുന്ന ചില അവസരങ്ങളുണ്ട്. ചാവേറാവാനും മറ്റുള്ളവരെ കൊല്ലാനും ശഹീദാവാനുമല്ലാതെ... ഒറ്റക്കായി പോവുന്ന ചില മനുഷ്യർ ... ഒറ്റപ്പെടുത്തി നിങ്ങളില്ലാതാക്കുന്ന ചില മനുഷ്യർ ...
സങ്കടങ്ങൾ കൊണ്ട് സംസാരശേഷി നഷ്ടപ്പെട്ട മനുഷ്യർ ..സംസാരിക്കുമ്പോൾ ചങ്കു വലിഞ്ഞു നോവുന്ന ചില മനുഷ്യർ ... ചിരിച്ചുനടന്നവർ ... ഉൾവലിഞ്ഞു പോകുന്നത് ഒരു ചെറുചിത്രം പോലെ വീക്ഷിച്ചിട്ടുണ്ട് .... സ്വയം വീർപ്പുമുട്ടി ശ്വാസം മുട്ടി ചങ്ക് ഒക്കെ വലിഞ്ഞു മുറുകി പൊട്ടി തെറിച്ചില്ലാതാവുന്നോരവസ്ഥ .
ഞാനത്തരം മനുഷ്യരെ കണ്ടിട്ടുണ്ട് .... പലപ്പോഴും നിങ്ങളെ പോലെ നിസ്സഹായയായി നോക്കി നിന്നിട്ടുണ്ട് .. ചിലപ്പോഴൊക്കെ കുഞ്ഞിനെ എന്ന പോലെ തോളത്ത് കിടത്തി പുറത്തു തട്ടി ചേർത്ത് പിടിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























