3 ഡോസ് വാക്സീനും ഫലം ചെയ്തില്ല! പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു; മരിച്ചത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പെൺകുട്ടി

പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. പത്തനംതിട്ട റാന്നി കുന്നംകര ഷീലാഭവനിൽ ഹരീഷ് രജനി ദമ്പതികളുടെ മകൾ പന്ത്രണ്ടുകാരിയായ അഭിരാമിയാണ് മരിച്ചത്. കഴിഞ്ഞ 13ന് വീടിന് സമീപത്തുനിന്നാണ് നായയുടെ കടിയേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശു പത്രിയിൽ മൂന്ന്‌ടോസ് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. എന്നാൽ കടിയേറ്റ കണ്ണിന്റെ ഭാഗത്ത് അണുബായ യുണ്ടാകുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തതിനാൽ, വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായി ഇതിനെ തുടർന്നാണ് കുട്ടികളുടെ ആശു പത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ഉമിനീർ, കണ്ണുനീർ, നട്ടെല്ലിൽ നിന്നുള്ള വെള്ളം, കഴുത്തിന്റെ പിൻഭാഗത്തു നിന്നുള്ള ത്വക്ക് എന്നിവയുടെ സാംമ്പിളുകൾ ശേഖരിച്ച് പൂനെ വൈറോളജി ലാബിൽ അയക്കുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് മരണം സംഭവിക്കുകയായിരുന്നു. തെരുവുനായ ഒൻപത് സ്ഥലത്താണ് പെൺകുട്ടിയെ കടിച്ചത്. പാലുവാങ്ങാൻ പോകുന്നതിനിടെയാണ് നായയുടെ കടി പെൺകുട്ടിയ്ക്ക് ഏറ്റത്. ഇതേ തുടർന്നാണ് ഗുരുതുരമായ അവസ്ഥയിൽ എത്തിയ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. തുടർന്നു മരണം സംഭവിക്കുകയായിരുന്നു.
പാലു വാങ്ങാൻ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോൾ എഫ്‌എച്ച്സിയിൽ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല.
കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതിൽ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ചികിത്സയ്ക്കാരി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിനു പുണെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സർക്കാർ ലാബിലേക്കും സാംപിൾ അയക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























