പ്രവാസിയായ പിതാവ് നാട്ടിൽ എത്തിയാൽ വിവാഹം നടത്താമെന്ന് സമ്മതിച്ചു: പിന്നാലെ രണ്ട് കുട്ടികളുടെ പിതാവിനൊപ്പം പതിനാറുകാരി ഒളിച്ചോടി:- യുവാവിനെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ, രണ്ട് മക്കളുടെ അച്ഛനെന്ന് അറിഞ്ഞത് ഏറെ വൈകി...

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ പിതാവിനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ കണ്ടെത്താനാകാതെ പൊലീസ്. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. നാട്ടിലെത്തിയാൽ കാമുകന് മകളെ വിവാഹം കഴിച്ചുകൊടുക്കുമെന്ന് സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇതിനിടെ ഓഗസ്റ്റ് 28നാണ് പെൺകുട്ടിയെ കാണാതായത്. ആറന്മുള സ്വദേശിനിയെ കാണാതായ സംഭവത്തില്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതു വരെയും ഒരു തുമ്പും ലഭ്യമായിട്ടില്ല. ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് കോഴിക്കോട് സ്വദേശി തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഫോൺ സ്വിച്ച് ഓഫായതിനാൽ യുവാവ് പെൺകുട്ടിയേയും കൊണ്ട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
അതേ സമയം സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ പോക്സോ ആക്ടും, ജുവൈനൽ ജസ്റ്റിസ് ആക്ടും ചുമത്താൻ തുടങ്ങിയതോടെ കമിതാക്കളെല്ലാം കുടുങ്ങുകയാണ്. മക്കളെ കളഞ്ഞ് ഒളിച്ചോടുന്നവരെ പിടികൂടിയാൽ നേരത്തെ സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ പോക്സോ-ജുവൈനൽ ജസ്റ്റിസ് ആക്ടുകൾ ചുമത്താൻ ആരംഭിച്ചതോടെ പിടിയിലായവരെല്ലാം നേരെ ജയിലിൽ പോകുന്ന സ്ഥിതിയാണുള്ളത്.
https://www.facebook.com/Malayalivartha
























