Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..

റിട്ട. കോളേജിയേറ്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി കല്ലു കെട്ടി കിണറ്റിലിട്ട കേസ്.... കേശവദാസപുരം മനോരമ കൊലപാതക , തെളിവു നശിപ്പിക്കല്‍ കേസില്‍ ബംഗാള്‍ സ്വദേശി ആദം അലിക്ക് ജാമ്യമില്ല, സ്വര്‍ണ്ണം മോഷ്ടിച്ചതായി എഫ് ഐ ആറിലില്ല, ആഗസ്റ്റ് 8 ന് ചെന്നൈയില്‍ നിന്ന അറസ്റ്റ് ചെയ്യപ്പെട്ട് 10 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്കാണ് എ സി ജെ എം ഷിബു ഡാനിയേല്‍ ജാമ്യം നിരസിച്ചത്

06 SEPTEMBER 2022 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി

കേശവദാസപുരത്ത് റിട്ട. കോളേജിയേറ്റ് വിദ്യാഭ്യാസ ഉദ്യോഗസ്ഥയായ വീട്ടമ്മയെ കൊലപ്പെടുത്തി കല്ലു കെട്ടി കിണറ്റില്‍ തള്ളി തെളിവു നശിപ്പിച്ച മനോരമ കൊലക്കേസില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി റഹ്മാന്‍ മകന്‍ ആദം അലി (21) ക്ക് ജാമ്യമില്ല. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. ആഗസ്റ്റ് 8 ന് ചെന്നൈയില്‍ നിന്ന അറസ്റ്റ് ചെയ്യപ്പെട്ട് 10 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്കാണ് എ സി ജെ എം ഷിബു ഡാനിയേല്‍ ജാമ്യം നിരസിച്ചത്.


മെഡിക്കല്‍ കോളേജ് പോലീസ് റിപ്പോര്‍ട്ട് പ്രകാരം പ്രഥമദൃഷ്ട്യാ കേസുള്ളതിനാലും പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വസ്തുതകള്‍ കേസ് റെക്കോര്‍ഡില്‍ ഉള്ളതിനാലും കൊലപാതകം ജാമ്യമില്ലാ വകുപ്പായതിനാലും കൊലപാതകക്കുറ്റം സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസായതിനാലുമാണ് കമ്മിറ്റല്‍ കോടതി ജാമ്യഹര്‍ജി തള്ളിയത്.



ആഗസ്റ്റ് 7 പട്ടാപ്പകലാണ് നാടിനെ നടുക്കിയ ക്രൂരപാതകം നടന്നത്. വീട്ടമ്മയുടെ അയല്‍പക്കത്തുള്ള വാടക വീട്ടില്‍ 5 അന്യ സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളികളോടൊപ്പം താമസിക്കുകയായിരുന്നു അലി. കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുവദിച്ചിരുന്നു.



കേശവദാസപുരം മോസ്‌ക് ലെയിന്‍ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെയാണ് (68) ഞായറാഴ്ച രാത്രി സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യൂക്കേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ചവരാണ്. വര്‍ക്കലയിലെ മകളെ കാണാന്‍ ദിനരാജ് പോയപ്പോഴായിരുന്നു കൊലപാതകം. ശരീരത്തിലണിഞ്ഞിരുന്ന 7 പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയെന്ന് കരുതിയെങ്കിലും അവ ഭദ്രമായി വീട്ടിനുള്ളില്‍ തന്നെ മനോരമ സൂക്ഷിച്ചിരുന്നത് പിന്നീട് കണ്ടെടുത്തു. മനോരമയെ കത്തി കൊണ്ട് കഴുത്തറുത്തും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.


പബ്ജി ഗെയിമിനടിമയായി സ്ഥിരമായി ക്ഷിപ്ര കോപ പ്രകൃതക്കാരനായിരുന്നു അലി. കൊലയ്ക്ക് രണ്ടു നാള്‍ മുമ്പ് പബ്ജി കളിയില്‍ തോറ്റതില്‍ വച്ച് ക്ഷിപ്ര കോപിയായ ആദം അലി സ്വന്തം മൊബൈല്‍ ഫോണ്‍ അടിച്ചു പൊട്ടിച്ചിരുന്നു. അയല്‍വാസിയായ വീട്ടമ്മയെ തല്ലിയെന്നും സിം തമ്പാനൂര്‍ എത്തിക്കണമെന്നും കൂട്ടുകാരനോട് നിര്‍ദേശിച്ച പ്രകാരം സുഹൃത്ത് സിം കാര്‍ഡുമായി എത്തിയപ്പോഴേക്കും അലി ട്രെയിനില്‍ കയറിയിരുന്നു. വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴി ചെന്നൈക്ക് കടക്കുകയായിരുന്നു. 8ാം തീയതി തിങ്കളാഴ്ച തമിഴ്‌നാട് പോലീസ് തടഞ്ഞുവെച്ച് കേരളാ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.



ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് റെയില്‍വേ പൊലീസ് പിടികൂടിയത്. കൊലപാതകശേഷം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഞായറാഴ്ച വൈകീട്ട് ചെന്നൈ എക്‌സ്പ്രസില്‍ ചെന്നൈയിലേക്ക് പോയ ആദം ആലിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേരള പൊലീസിന് ലഭിച്ചു. ഇയാളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ സിറ്റി മെഡിക്കല്‍ കോളേജ് പൊലീസ് തിങ്കളാഴ്ച രാവിലെ ചെന്നൈ പൊലീസിന് കൈമാറി.



ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് മറ്റൊരു ട്രെയിനില്‍ കൊല്‍ക്കത്തയിലേക്ക് പോകാന്‍ ശ്രമിക്കവെ ഉച്ചക്ക് രണ്ടോടെ ആര്‍.പി.എഫിന്റെ വലയിലായത്. ഇയാളെ ചെന്നൈയില്‍ ചെന്ന് കസ്റ്റഡിയിലെടുത്തത് മെഡിക്കല്‍ കോളജ് സി.ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ്.


അന്വേഷണത്തില്‍ സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ജോലിചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതോടെയാണ് ആദം ആലിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്തതില്‍നിന്ന് കൂടുതല്‍ വിവരം ലഭിച്ചു.



തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വിയില്‍നിന്ന് ഞായറാഴ്ച ഉച്ചക്ക് ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്ന ദൃശ്യം ലഭിച്ചു. ദൃശ്യത്തില്‍ ഇയാള്‍ ഒറ്റക്കാണ് കൃത്യം ചെയ്യുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വൈകീട്ട് 4.15ന് ഇയാള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ വിവരം ലഭിച്ചു. 5.15 ലെ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. മ
അയല്‍വീട്ടിലെ സ്ത്രീയെ തല്ലി, ഇനി ഇവിടെ നില്‍ക്കുന്നില്ല. വെള്ളം എടുക്കുന്നതിനെ ചൊല്ലി മനോരമയുമായി വഴക്കിട്ടതായും ദേഷ്യംവന്ന് താന്‍ ആ സ്ത്രീയെ തല്ലിയെന്നും ആദം ആലി പറഞ്ഞതായി കൂടെ താമസിച്ചവര്‍ പൊലീസിന് മൊഴി നല്‍കി.


സംഭവം പ്രശ്‌നമാകുമെന്നതിനാല്‍ ഇനി താനിവിടെ നില്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് ഞായറാഴ്ച ഉച്ചക്ക് മൂന്നോടെ സ്ഥലംവിട്ടത്. പബ്ജി ഗെയിമില്‍ തല്‍പരനായിരുന്ന ആദം രണ്ട് ദിവസം മുമ്പ് കളിയില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഫോണ്‍ തകരാറിലായതോടെ സിം ഊരി മാറ്റി. എന്നാല്‍, പോകുന്നതിനിടയില്‍ സിം എടുക്കാന്‍ മറന്നു.




ഉള്ളൂരിലെത്തിയ ഇയാള്‍ യാത്രക്കാരില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുമ്പ് ആദം സ്ഥലംവിട്ടെന്ന് ഒപ്പമുള്ളവര്‍ മൊഴി നല്‍കി. അടുത്ത വീട്ടിലെ ജോലിക്കായി മാസങ്ങള്‍ക്ക് മുമ്പാണ് ആദം അലിയും സംഘവും കേരളത്തിലെത്തിയത്. മനോരമയുടെ വീട്ടില്‍നിന്നായിരുന്നു ഇവര്‍ വെള്ളമെടുത്തിരുന്നത്. ഈ സ്വാതന്ത്ര്യം മുതലെടുത്താണ് ഞായറാഴ്ച ഉച്ചയോടെ മനോരമയെ കൊലപ്പെടുത്തിയത്. വീട്ടു വളപ്പിലെ പൂവ് പറിച്ചു തരാനാവശ്യപ്പെട്ടാണ് അലി വീട്ടമ്മയെ സമീപിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (7 minutes ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (33 minutes ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (52 minutes ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (6 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (7 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (7 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (8 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (10 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (10 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (10 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (10 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (10 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (10 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (11 hours ago)

Malayali Vartha Recommends