വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് മാസം: സംശയ രോഗം മൂത്ത ഭർത്താവ്, നിലവിളക്ക് കൊണ്ട് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

വര്‍ക്കലയില്‍ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം.
രണ്ടുമാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം നടന്നത്. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















