കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്.... സംഭവത്തിൽ ഹേമന്ത് പവാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.... സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഇയാൾ അമിത് ഷായ്ക്കൊപ്പം കൂടെക്കൂടുകയായിരുന്നുവെന്നാണ് വിവരം...

അറസ്റ്റിലായ ഹേമന്ത് ആന്ധ്രാപ്രദേശിലെ ഒരു എം.പിയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് പോലീസ് പറയുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഐ.ഡി. കാർഡ് ധരിച്ചു കൊണ്ടായിരുന്നു ഇയാൾ പരിപാടികളിൽ പങ്കെടുത്തിരുന്നത്. അതുകൊണ്ട് തന്നെ ആർക്കും സംശയം തോന്നിയിരുന്നില്ല. അമിത് ഷായുടെ സന്ദർശനം ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാൽ സുരക്ഷാ വീഴ്ച ഇന്നാണ്അ റിയുന്നത്.അതീവസുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ പ്രവേശിച്ചതായാണ് വിവരം.ഇയാൾ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടക്കാരനെ പോലെയായിരുന്നു പെരുമാറിയിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണത്തിൽ ഇയാളുടെ പേര് സുരക്ഷാ ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു ദിവസത്തേക്ക് പവാറിനെ കസ്റ്റഡിയിൽ വിട്ടു.അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയുടേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും വീടിന് പുറത്തും ഇയാൾ ഉണ്ടായിരുന്നു. സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ മുംബൈ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























