കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടിയിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് വീഴ്ച്ച സംഭവിച്ചു; ആന്ധ്രപ്രദേശിലെ എംപിയുടെ പഴ്സനൽ സെക്രട്ടറി ഹേമന്ത് പവാർ അറസ്റ്റിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടിയിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് വീഴ്ച്ച സംഭവിച്ചെന്ന് ആരോപണം. ആന്ധ്രപ്രദേശിലെ ഒരു എംപിയുടെ പഴ്സനൽ സെക്രട്ടറി ഹേമന്ത് പവാർ അറസ്റ്റിൽ. ആഭ്യന്തരമന്ത്രി പങ്കെടുത്ത പരിപാടിയിൽ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ് ആയിരുന്നു ഇയാൾ അവിടെ കറങ്ങി നടന്നത്.
ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ മുംബൈയിലെത്തിയിരുന്നു. അപ്പോഴാണ് ഈ സംഭവം നടന്നത്. സന്ദർശനം ബുധനാഴ്ച അവസാനിച്ചു. എന്നാൽ ഈ വിവരം ഇന്നാണ് പുറത്ത് വന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഐഡി കാർഡ് ധരിച്ച് കൊണ്ടായിരുന്നു അമിത് ഷാ രണ്ട് പരിപാടികളിലും പങ്കെടുത്തത്. ഹേമന്ത് പവാറും ഇതിൽ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വീടിനും പുറത്തും ഇയാൾ വന്നിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ മുംബൈ പൊലീസിനോട് വിവരം പറഞ്ഞു. അപ്പോൾ അവർ ഹേമന്ത് പവാറിനെ ചോദ്യം ചെയ്യുകയായിരുന്നു. അമിത് ഷായുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റിൽ ഇയാളുടെ പേരില്ല. ഈ വിവരം പൊലീസിന് കിട്ടി. ഇതോടെ ഹേമന്തിനെ അറസ്റ്റ് ചെയ്തു. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























