Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

'ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 701 മാർക്ക് നേടി കേരളത്തിലെ ഒന്നാം റാങ്കും ദേശീയ തലത്തിൽ നാൽപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ തവനൂർ മൂവ്വാങ്കരയിൽ താമസിക്കുന്ന നന്ദിത പി എന്ന മിടുമിടുക്കിയെ അഭിനന്ദിക്കാൻ തിരുവോണ നാളിൽ അവരുടെ വീട്ടിലെത്തിയത് നൽകിയ സന്തോഷം അളവറ്റതാണ്...' കുറിപ്പുമായി കെ.ടി ജലീൽ

08 SEPTEMBER 2022 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 701 മാർക്ക് നേടി കേരളത്തിലെ ഒന്നാം റാങ്കും ദേശീയ തലത്തിൽ നാൽപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ തവനൂർ മൂവ്വാങ്കരയിൽ താമസിക്കുന്ന നന്ദിത പി എന്ന മിടുമിടുക്കിയെ അഭിനന്ദിക്കാൻ തിരുവോണ നാളിൽ അവരുടെ വീട്ടിലെത്തിയത് നൽകിയ സന്തോഷം അളവറ്റതാണ് എന്ന് കുറിക്കുകയാണ് കെടി ജലീൽ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


ഒന്നാം റാങ്കുകാരി നന്ദിതക്ക് അഭിനന്ദനങ്ങൾ.

ആൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 720 ൽ 701 മാർക്ക് നേടി കേരളത്തിലെ ഒന്നാം റാങ്കും ദേശീയ തലത്തിൽ നാൽപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ തവനൂർ മൂവ്വാങ്കരയിൽ താമസിക്കുന്ന നന്ദിത പി എന്ന മിടുമിടുക്കിയെ അഭിനന്ദിക്കാൻ തിരുവോണ നാളിൽ അവരുടെ വീട്ടിലെത്തിയത് നൽകിയ സന്തോഷം അളവറ്റതാണ്.

പടന്നപ്പാട്ട് പത്മനാഭൻ്റെയും കോമളവല്ലിയുടെയും മകളാണ് ഈ കേമി. തിരുനാവായ ഭവൻസ് സ്കൂളിൽ പഠിച്ച് 99% മാർക്ക് വാങ്ങി പത്താം ക്ലാസ് പാസ്സായ നന്ദിത പ്ലസ് ടുവിന് ചേർന്നത് തിരുനാവായ നാവാമുകുന്ദ എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിലാണ്. 99% മാർക്ക് വാങ്ങി പ്ലസ് ടുവും വിജയിച്ച നന്തിത പാലാ ബ്രില്യൻസിൽ ഓൺലൈൻ ബാച്ചിൽ ചേർന്നാണ് മെഡിക്കൽ എൻട്രൻസിന് പരിശീലനം നേടിയത്. പാലാ ബ്രില്യൻസ് ഒരിക്കൽ പോലും നന്ദിത കണ്ടിട്ടില്ല. അനുമോദന യോഗത്തിന് പോകുമ്പോൾ കാണാമെന്ന പ്രതീക്ഷയിലാണ് കേരളത്തിൻ്റെ ഒന്നാം റാങ്കുകാരി.

അച്ഛനും അമ്മയും നൽകിയ നിസ്സീമമായ പിന്തുണയും ഓൺലൈൻ ക്ലാസിൻ്റെ മിടുക്കുമാണ് കേരളത്തിൻ്റെ ഒന്നാം റാങ്കുകാരിയാക്കി തന്നെ മാറ്റിയതെന്ന് നന്ദിത നന്ദിയോടെ ഓർത്തു. ഡൽഹി എയിംസിൽ ചേരാനാണ് നന്ദിതക്ക് താൽപര്യം. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറാവലാണ് റാങ്ക് ജേതാവിൻ്റെ ലക്ഷ്യം.

ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് ജൂനിയർ വാറണ്ട് ഓഫീസറായി റിട്ടയർ ചെയ്ത പിതാവ് പത്മനാഭൻ തിരൂരങ്ങാടി എം.കെ ഹാജി ഹോസ്പിറ്റലിൽ PRO ആയി മൂന്ന് വർഷം ജോലി ചെയ്തു. പിന്നീട് ദുബായിയിലെ പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയായ "അലക്കി"ൽ സേഫ്റ്റി അഡ്വൈസറായി 20 വർഷം സേവനമനുഷ്ഠിച്ചു. മകളുടെ മിന്നുന്ന വിജയം അദ്ദേഹത്തെയും ഭാര്യ കോമളവല്ലിയെയും അഭിമാനത്തിൻ്റെ കൊടുമുടിയിലാണ് എത്തിച്ചിരിക്കുന്നത്.

നന്ദിതയുടെ സഹോദരൻ ദീപക്, ഏറോസ്പേസ് എഞ്ചിനീയറാണ്. ദുബായ് എയർപോർട്ടിൽ ഗ്ലോബൽ ജെറ്റിലാണ് ദീപക് ജോലി ചെയ്യുന്നത്. തിരുവോണത്തലേന്ന് തവനൂരിലെ പടന്നപ്പാട്ട് വീട്ടിലെത്തിയ വിജയ വാർത്ത ഇരട്ടിമധുരമാണ് നന്ദിതക്കും കുടുംബത്തിനും പ്രദേശവാസികൾക്കും സമ്മാനിച്ചത്. നന്ദിതക്ക് ഒരായിരം അഭിനന്ദനങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (6 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (21 minutes ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (36 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (40 minutes ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (54 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (1 hour ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (1 hour ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (1 hour ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (2 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (2 hours ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (2 hours ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (3 hours ago)

Malayali Vartha Recommends