'ആ മനുഷ്യൻ വലയം ചെയ്തത് വെറുമൊരു മണ്ഡപത്തിന് ചുറ്റിലുമല്ല, പകരം ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി നിലയുറപ്പിച്ച പിതാവിന്റെ ചിന്നിച്ചിതറിയ ശരീരവും രക്തവും പുരണ്ട മണ്ണിലാണ്. തിരഞ്ഞെടുപ്പ് തകർച്ച നേരിട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് രാഹുൽ ഗാന്ധിയുടെ ചുമലിലേൽപ്പിച്ചത്...' രാഹുൽ മാങ്കൂട്ടത്തിൽ കുറിക്കുന്നു

ആ മനുഷ്യൻ വലയം ചെയ്തത് വെറുമൊരു മണ്ഡപത്തിന് ചുറ്റിലുമല്ല, പകരം ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി നിലയുറപ്പിച്ച പിതാവിന്റെ ചിന്നിച്ചിതറിയ ശരീരവും രക്തവും പുരണ്ട മണ്ണിലാണ്. തിരഞ്ഞെടുപ്പ് തകർച്ച നേരിട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് രാഹുൽ ഗാന്ധിയുടെ ചുമലിലേൽപ്പിച്ചത് എന്ന് രാഹുൽ ഗാന്ധിയുടെ ചിത്രം പാനുവച്ചുകൊണ്ട് കുറിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ കുറിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആ മനുഷ്യൻ വലയം ചെയ്തത് വെറുമൊരു മണ്ഡപത്തിന് ചുറ്റിലുമല്ല, പകരം ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി നിലയുറപ്പിച്ച പിതാവിന്റെ ചിന്നിച്ചിതറിയ ശരീരവും രക്തവും പുരണ്ട മണ്ണിലാണ്. തിരഞ്ഞെടുപ്പ് തകർച്ച നേരിട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് രാഹുൽ ഗാന്ധിയുടെ ചുമലിലേൽപ്പിച്ചത്. ഭക്ഷണവും വായുവുമടക്കം അന്തരീക്ഷമാകെ വർഗീയത നിറച്ച് മനുഷ്യനേയും മണ്ണിനേയും വിഭജിക്കുന്ന സംഘ് പരിവാർ പ്രത്യയ ശാസ്ത്രത്തോടാണ് അയാൾ പോരാടുന്നത്.
മോഹഭംഗം സംഭവിച്ച നേതാക്കൾ പാർട്ടി വിടുമ്പോഴും അധികാരവും പണവുമുപയോഗിച്ച് കോൺഗ്രസ് ഭരണകൂടങ്ങളെ ബി.ജെ.പി താഴെയിടുമ്പോഴും നിങ്ങൾ അയാളെ ക്രൂശിക്കും എന്നാൽ നടപ്പിലും, ഭാവത്തിലും, എന്തിന് സ്വകാര്യ ഭാഷണത്തിൽ പോലും ആർ.എസ്.എസിനെ ഇത്ര നഖശിഖാന്തം എതിർക്കുന്ന ഒരു നേതാവിനെ നിങ്ങളൊന്ന് ചൂണ്ടിക്കാണിക്കൂ ...
ഗാന്ധിയും നെഹ്റുവും പട്ടേലും ആസാദും അംബേദ്കറും അടക്കം അനേകം അനേകം മനുഷ്യർ ജീവിതം സമർപ്പിച്ച് നേടിയ ഇന്ത്യയെ, ഈ നാടിന്റെ ആത്മാവിനെ തിരികെപ്പിടിക്കാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടക്കുകയാണ് ,
മണ്ണ് തൊട്ട് മനുഷ്യരെ തൊട്ട് നടത്തുന്ന ഭാരത് ജോഡോ പദയാത്ര
#bharathjodoyatra
https://www.facebook.com/Malayalivartha






















