3571 കിലോമീറ്റർ വെറുതെ നടന്നു തീർക്കുകയല്ല രാഹുൽ ഗാന്ധി; പൗരപ്രമുഖരുമായല്ല, സാധാരണക്കാരുമായാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്; നിസഹായതയുടെയും ഉള്ള് പൊള്ളിക്കുന്ന സങ്കടങ്ങളുടെയും കെട്ടുകളാണ് ആ പാവങ്ങൾ അഴിച്ചു വച്ചതും; രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

3571 കിലോമീറ്റർ വെറുതെ നടന്നു തീർക്കുകയല്ല രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനത്തിൽ വ്യക്തമായതും അതുതന്നെയാണ്. പൗരപ്രമുഖരുമായല്ല, സാധാരണക്കാരുമായാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. നിസഹായതയുടെയും ഉള്ള് പൊള്ളിക്കുന്ന സങ്കടങ്ങളുടെയും കെട്ടുകളാണ് ആ പാവങ്ങൾ അഴിച്ചു വച്ചതും. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
3571 കിലോമീറ്റർ വെറുതെ നടന്നു തീർക്കുകയല്ല രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിനത്തിൽ വ്യക്തമായതും അതുതന്നെയാണ്. പൗരപ്രമുഖരുമായല്ല, സാധാരണക്കാരുമായാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. നിസഹായതയുടെയും ഉള്ള് പൊള്ളിക്കുന്ന സങ്കടങ്ങളുടെയും കെട്ടുകളാണ് ആ പാവങ്ങൾ അഴിച്ചു വച്ചതും.
ഇന്ത്യൻ ഹൃദയ ഭൂമികയിലൂടെ കാശ്മീരിലേക്കുള്ള ആ യാത്ര കന്യാകുമാരിയിൽ നിന്നും തുടങ്ങിയിട്ടേയുള്ളൂ. എന്നിട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിൻ്റെ അനിവാര്യത അടിവരയിടുന്നതാണ് ആ തുടക്കം. ഒരുമിക്കുന്ന ചുവടുകൾ.. ഒന്നാകുന്ന രാജ്യം.
https://www.facebook.com/Malayalivartha





















