നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് വസ്ത്രവ്യാപാര സ്ഥാപനത്തിലെ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് വസ്ത്രവ്യാപാര സ്ഥാപനത്തിലെ രണ്ട് സ്ത്രികള്‍ മരിച്ചു. അങ്കമാലി പഴയ മുന്‍സിപ്പല്‍ സ്റ്റേഷന് സമീപത്തായി ശനി രാവിലെ 6 .10 ഓടെയായിരുന്നു അപകടം നടന്നത്.
പെരുമ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ , ബീന എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഓട്ടോക്ക് പിറകില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അങ്കമാലിയിലെ ഒരു സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പാചക തൊഴിലാളികളാണ് മരിച്ചവര്‍.
ശനിയാഴ്ച രാവിലെ 6.30 ഓടെ ദേശീയ പാതയില്‍ അങ്കമാലി പഴയ നഗരസഭ ഓഫീസിന് മുന്‍പിലാണ് അപകടം. ഓട്ടോയില്‍നിന്നും ഇറങ്ങി ജോലി സ്ഥലത്തേക്കു പോകുമ്പോള്‍ നിയന്ത്രണംവിട്ട ലോറി ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.
അപകടമുണ്ടാക്കിയ ലോറി ഓട്ടോയില്‍ ഇടിച്ചശേഷം നഗരസഭാ ഓഫീസിന്റെ പാര്‍ക്കിംഗ് ഏരിയയിലെ ഭിത്തിയിലിടിച്ചാണ് നിന്നത്.
ഓട്ടോ ഡ്രൈവര്‍ മുടിക്കല്‍ എടയത്ത് ലാലു (52) വഴിയാത്രക്കാരായ അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ പുനലൂര്‍ സ്വദേശി എന്‍.എസ്. അനില്‍കുമാര്‍ (47), കൊട്ടാരക്കര വാളകം സ്വദേശി സിനി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മിനി ടാങ്കര്‍ ലോറി ഓടിച്ച ഡ്രൈവര്‍ കൊച്ചി സ്വദേശിയെ കസ്റ്റഡിയിലെടുത്ത് അങ്കമാലി പോലീസ്.
ഓട്ടോ ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























