മാറ്റങ്ങൾ നടപ്പാക്കുന്ന സമയം ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പുകൾ നേരിടുന്നുണ്ട്; എന്നാൽ ആ എതിർപ്പ് വക വയ്ക്കാതെ മിന്നൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകും; നിലപാട് കടുപ്പിച്ച് ടൂറിസം വകുപ്പ് മന്ത്രി റിയാസ്

സംസ്ഥാനത്ത് ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഈ അവസരത്തിൽ ടൂറിസം വകുപ്പ് മന്ത്രി റിയാസ് ഒരു നിർണായക പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുകയാണ്. ഓണം ക്രിസ്മസ് തുടങ്ങിയ ഉത്സവ സീസണുകളിൽ സഞ്ചാരികളെ ആകർഷിക്കാനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് ഉള്ളത്.
മാറ്റങ്ങൾ നടപ്പാക്കുന്ന സമയം ഉദ്യോഗസ്ഥരിൽ നിന്ന് വലിയ എതിർപ്പുകൾ നേരിടുന്നുണ്ട്. എന്നാൽ ആ എതിർപ്പ് വക വയ്ക്കാതെ മിന്നൽ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുവാനാണ് നീക്കം . മിന്നൽ പരിശോധനകൾ സർക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാലും മിന്നൽ പരിശോധനകളും ഇത്തരത്തിലുള്ള നീക്കങ്ങളും സർക്കാറിന് നേട്ടം ഉണ്ടാക്കുന്നു എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha























