കോഴിക്കോട് ബോംബേറ്, ബോംബ് വീണിടത്ത് കുഴി രൂപപ്പെട്ടു, സ്‌ഫോടകവസ്തുവിന്റെ തീവ്രത അളന്നതാണോ എന്ന് സംശയം, ബോംബ് സ്‌ക്വാഡ് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തും...!!

കോഴിക്കോട് വളയം ഒപി മുക്കിൽ ബോംബേറ്. ആളൊഴിഞ്ഞ ഇടവഴിയിലേക്ക് ഇന്നലെ രാത്രിയോടെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ബോംബ് വീണ വഴിയിൽ കുഴി രൂപപ്പെട്ടു.സ്റ്റീൽ ബോംബാണ് അക്രമികൾ ഉപയോഗിച്ചത്. സ്‌ഫോടകവസ്തുവിന്റെ തീവ്രത അളന്നതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.
ബോംബ് സ്‌ക്വാഡ് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തും.നിലവിൽ വളയം പോലീസ് പരിശോധന തുടരുകയാണ്.സംഭവസ്ഥലത്തുനിന്നു സ്റ്റീൽ ബോംബിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്തി.
അതേസമയം ഇന്ന് കോഴിക്കോട് നൊച്ചാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാരാർ കണ്ടി സുൽഫിയുടെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാൻ ശ്രമം നടന്നു.തീയാളുന്നത് കണ്ടയുടനെ വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























