ഉത്രാട ദിനത്തിൽ ഒരു കോടിയിലധികം രൂപയുടെ മദ്യ വിൽപ്പന, കൊല്ലത്ത് ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ കേക്ക് മുറിച്ച് ആഘോഷം, ആശ്രാമം ഔട്ട്‌ലെറ്റിൽ വിറ്റത് ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യം

ഉത്രാട ദിനത്തിൽ മദ്യവിൽപ്പനയിൽ റോക്കോർഡ് അടിച്ചതോടെ കൊല്ലം ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ കേക്ക് മുറിച്ച് ആഘോഷം.ബിവറേജസ് ജീവനക്കാർക്ക് ഉൾപ്പടെ കേക്ക് മുറിച്ച് നൽകിക്കൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റതിന്റെ ക്രെഡിറ്റ് കൊല്ലം ആശ്രാമം ഔട്ട്‌ലറ്റിനാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
ആശ്രാമം അടക്കം നാല് ഔട്ട്ലെറ്റുകളിൽ ഒരു കോടിയിലേറെ വ്യാപാരം നടന്നു. രണ്ടാം സ്ഥാനം തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്‌ലറ്റിനാണ്. ഒരു കോടി രണ്ട് ലക്ഷം രുപയുടെ മദ്യം ഇവിടെ നിന്ന് വിറ്റു. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്ലറ്റിനാണ്. ഏറ്റവും കുറവ് മദ്യ വില്‍പന വയനാട് വൈത്തിരി ഔട്ട്ലെറ്റിലാണ്.
ഉത്രാട ദിനത്തിൽ 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റഴിച്ചത്. മലയാളികൾ ഇത്തവണയും പതിവ് തെറ്റിക്കാതെ ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ ബിവറേജസ് കോർപ്പറേഷൻ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ഓണം സീസണിലെ മൊത്തം വ്യാപാരിത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്കോയ്ക്ക് ഉണ്ടായത്.
ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായത്. തിരുവോണദിനത്തില്‍ ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു.
തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരുന്നു. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha























