Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

കൊവിഡും പ്രളയവും കവര്‍ന്നെടുത്ത അടച്ചിട്ട നാളുകളില്‍ നിന്ന് അതിജീവനത്തിലേക്ക് മലയാളി നടന്നടുക്കുന്നു; ലോകത്തിന്റെ പലഭാഗത്തും കൊവിഡ് കാരണം വീടുകളില്‍ അകപ്പെട്ട മനുഷ്യര്‍ പ്രതികാരമെന്ന നിലയില്‍ മാറ്റിവക്കേണ്ടി വന്ന യാത്രകളും ആഗ്രഹങ്ങളും സഫലമാക്കുന്നു; മലയാളികൾക്ക് ഈ ഓണം സ്പെഷ്യലാണ്

10 SEPTEMBER 2022 11:35 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ഈ പ്രാവശ്യം കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഉണ്ടായിരിക്കുന്നത് ഏറ്റവും വലിയ നേട്ടമാണ്. കാരണം കൊവിഡും പ്രളയവും കവര്‍ന്നെടുത്ത അടച്ചിട്ട നാളുകളില്‍ നിന്ന് അതിജീവനത്തിലേക്ക് മലയാളി നടന്നടുക്കുന്നതിന് സാക്ഷിയാവുകയാണ് ഈ ഓണക്കാലം. ലോകത്തിന്റെ പലഭാഗത്തും കൊവിഡ് കാരണം വീടുകളില്‍ അകപ്പെട്ട മനുഷ്യര്‍, അനുഭവിച്ച അവസ്ഥയോടുള്ള പ്രതികാരമെന്ന നിലയില്‍ മാറ്റിവക്കേണ്ടി വന്ന യാത്രകളും ആഗ്രഹങ്ങളും ഇപ്പോള്‍ സാധ്യമാക്കുകയാണവര്‍ .

റിവഞ്ച് ടൂറിസമെന്ന പേരില്‍ ലോകമൊട്ടാകെ നടക്കുന്ന ഇത്തരം യാത്രകളും ആഘോഷങ്ങളും നാം അറിയാതെ കേരളത്തിലും സാധ്യമാവുകയാണ്. രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന ഓണം വാരാഘോഷത്തിന് വീണ്ടും തിരി തെളിഞ്ഞപ്പോള്‍ അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഓണക്കാലത്ത് സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. നാട്ടിന്‍പുറങ്ങളിലെ ക്ളബ്ബുകളില്‍ നടക്കുന്ന ഓണാഘോഷം മുതല്‍ മുതല്‍ കനകക്കുന്നിലെ ഓണം വാരാഘോഷ മേളയില്‍ വരെയുണ്ട് അതിജീവനത്തിന്റെ കയ്യൊപ്പ്.

പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓണക്കാലം മനുഷ്യ മനസുകളില്‍ തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും നാം ഓണത്തെ വരവേറ്റു. ദുല്‍ഖര്‍ സല്‍മാനേയും അപര്‍ണ ബാലമുരളിയേയും സ്നേഹത്തോടെ ഓണാഘോഷങ്ങളുടെ ഭാഗമാക്കി. ഔസേപ്പച്ചന്റെ പാട്ടുകളില്‍ ഗൃഹാതുരതയില്‍ അലിഞ്ഞ് ചേര്‍ന്നു. വിജയ് യേശുദാസിന്റെയും വിനീത് ശ്രീനിവാസന്റെയും പുത്തന്‍ ഹിറ്റുകള്‍ക്ക് സ്വയം മറന്ന് ചുവട് വച്ചു.

തൈക്കുടം ബ്രിഡ്ജും, ഊരാളിയും പാടി മയക്കിയ രാവുകള്‍ക്ക് സാക്ഷികളായി. മരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ക്ക് കവിതകള്‍ക്ക് വേദിയിലെ ഗൗരവമുള്ള ആസ്വാദകരായി. നഗരത്തിന്റെ തിരക്കുകളില്‍ കരുതലോടെ നടന്നു. വൈദ്യുത ദീപാലാങ്കാരം ആസ്വദിച്ച് യാത്ര ചെയ്ത രാവുകള്‍.ഇത്തരം യാത്രകളും കൂടിച്ചേരലുകളും അനുവദനീയമല്ലാതിരുന്ന ഭൂതകാലത്തോട് മധുരമായി പ്രതികാരം വീട്ടുകയാണ് നമ്മള്‍.

സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്കും സാമ്പത്തികമായ അധിക ബാധ്യതകള്‍ തീര്‍ക്കാതെ കടന്നു പോയൊരു ഓണക്കാലം കൂടിയാണ്. സര്‍ക്കാരിന്റെ ഓണക്കിറ്റും വിവിധ ക്ഷേമ പെന്‍ഷനുകളും യഥാസമയം ലഭിച്ചു. നിപ മുതല്‍ കേരളത്തെ കടന്നു പോയ മഹാമാരിക്കാലം. ഭയത്തില്‍ നിന്നും ഒറ്റക്കെട്ടായി ജാഗ്രതയോടെ നീങ്ങിയതിനാലാണ് ഇന്ന് കാണുന്ന തരത്തില്‍ നമുക്ക് കൂടിച്ചേരലുകളും ആഘോഷങ്ങളും സാധ്യമാകുന്നത്. ഈ ഓണക്കാലം മലയാളികള്‍ക്ക് പുത്തന്‍ ഉണര്‍വിന്റേതാണ് അതിജീവനത്തിന്റേതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (2 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends