പമ്പയാറ്റില്‍ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി..... കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

പമ്പയാറ്റില്‍ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യന്‍ (16) ആണ് മരിച്ചത്.
പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജേഷ്, വിജീഷ് എന്നിവരെയാണ് കാണാതായത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടുപോയത്.
ഇന്ന് രാവിലെ എട്ടരയോടെ മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ പ്രദക്ഷിണത്തിനിടെയാണ് അപകടം നടന്നത്. വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പള്ളിയോടത്തിലേക്ക് കുട്ടികള്‍ ചാടിക്കയറിയിരുന്നു .പമ്പയാറ്റില്‍ ചുറ്റിയ ശേഷമാണ് പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടുക. ഇതിനിടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha


























