എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ രാജ്യത്ത് നാളെ ഔദ്യോഗിക ദുഖാചരണം,പുലികളിയില്‍ അനിശ്ചിതത്വം... അന്തിമ തീരുമാനം ഉച്ചയോടെ,കളക്ടര്‍ സംഘങ്ങളുമായി ചര്‍ച്ച നടത്തി... നാളെ പുലികളി നടത്തിയാൽ സർക്കാർ പ്രതിനിധികൾക്ക് മാറി നിൽക്കേണ്ടി വരും!

തൃശ്ശൂരില്‍ നാളെ നടക്കാനിരിക്കുന്ന പുലികളിയില്‍ അനിശ്ചിതത്വം. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഖാചരണം നടക്കുന്നതിനാലാണ് ഈ അനിശ്ചിതത്വം. പുലികളി മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ഉച്ചയോടെ അന്തിമ തീരുമാനം എടുക്കും. കളക്ടര്‍ സംഘങ്ങളുമായി ചര്‍ച്ച നടത്തി. നാളെ പുലികളി നടത്തിയാൽ സർക്കാർ പ്രതിനിധികൾക്ക് മാറി നിൽക്കേണ്ടി വരും. പൂരം കഴിഞ്ഞാല്‍ ദേശക്കാരെല്ലാം തേക്കിന്‍ കാട് മൈതാനം ചുറ്റിവരുന്ന വലിയ ആഘോഷം പുലിക്കളിയാണ്. നാലോണനാളില്‍ പുലര്‍ച്ചെ ആരംഭിക്കും മടകളില്‍ മെയ്യെഴുത്ത്. വയറന്‍ പുലികളും പുള്ളിപ്പുലികളും പെണ്‍ പുലികളും മടയില്‍ നിന്ന് ഉച്ചയോടെ പുറത്തേക്കെത്തും.
വീക്ക് ചെണ്ടയും ഉരുട്ട് ചെണ്ടയും ഇലത്താളവും അകമ്പടിയായി ചുവടുവച്ചിറങ്ങുന്ന പുലിപ്പൂരത്തോടെയാണ് തൃശൂരിന്‍റെ ഓണം ഉച്ചസ്ഥായിയിലെത്തുന്നത്.കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക ദുഖാചാരണം മൂലം പുലികളി നടക്കുമോ എന്ന ആശങ്കയിലാണ് തൃശ്ശൂരിലെ പുലികളി സംഘങ്ങൾ. പുലിവേഷം കെട്ടുന്നതിനുള്ള ഛായങ്ങൾ അരക്കുന്ന ജോലി മിക്ക സംഘങ്ങളും തുടങ്ങി. നാളെ പുലികളി നടന്നില്ലെങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു.അന്തിമ തീരുമാനം ഉച്ചയോടെ
കളക്ടര്‍ സംഘങ്ങളുമായി ചര്‍ച്ച നടത്തി. നാളെ പുലികളി നടത്തിയാൽ സർക്കാർ പ്രതിനിധികൾക്ക് മാറി നിൽക്കേണ്ടി വരും.
https://www.facebook.com/Malayalivartha


























