പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു; വേദനയായി ഓണാവധിക്കായി ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയ അമ്മയും മകളും

മലപ്പുറം ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചതായി റിപ്പോർട്ട്. നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തി ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് പാടശേഷാരത്തിൽ മുങ്ങിമരിച്ചത്. ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.
അതേസമയം, പാലക്കാട് വീടിന്‍റെ ചുമർ ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ചു. കുണ്ടുവംപാടം കുന്നത്ത് വീട്ടിൽ വിനോദിന്‍റെ ഭാര്യ മല്ലിക (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. ഉറങ്ങിക്കിടക്കുകയായിരുന്ന വിനോദിന്‍റെയും മല്ലികയുടെ ദേഹത്തേക്ക് ചുമർ ഇടിഞ്ഞ് വീഴുകയായിരുന്നു.
മല്ലിക കിടന്നിരുന്ന മുറിയുടെ ചുമര്‍ പൂര്‍ണമായും ഇവരുടെ ശരീരത്തിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്.അപകടത്തിൽ വിനോദ് കുമാറിനും പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് അയച്ചു.ഇവരുടെ മക്കളായ അഭിജിത്തും അഖിൽജിത്തും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. അതിനാൽ വൻ അപകടത്തിൽ നിന്നൊഴിവായി.
പുതിയ വീടിന്‍റെ പണി നടക്കുന്നതിനാൽ പഴയ വീടിന്‍റെ ഒരു ഭാഗം പൊളിച്ചുമാറ്റിയിരുന്നു. ബാക്കിയുള്ള രണ്ട് മുറികളിലായാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതിനിടയിലാണ് കനത്ത മഴയെ തുടര്‍ന്ന് ചുമർ ഇടിഞ്ഞുവീണത്. മല്ലികയുടെ മക്കളായ അഭിജിത്, അഖിൽജിത് എന്നിവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ മണ്ണിന് അടിയിൽപെട്ട മല്ലികയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























