Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

ആണിന്നോടും പെണ്ണിനോടും "മാറിടം എവിടെയാ" എന്ന് കോട്ടയത്തല്ലാതെ വേറെവിടെ ചോദിച്ചാലും തല്ല് കിട്ടുന്ന 'മാറിടം'; മെഡിക്കൽ കോളേജ് വഴി കല്ലറ അവിടുന്ന് ദേവലോകം; മോസ്കോയും വത്തിക്കാനും താഷ്കെന്റും പാകിസ്ഥാനും; ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രം

10 SEPTEMBER 2022 01:21 PM IST
മലയാളി വാര്‍ത്ത

കോട്ടയം ജില്ലയിലെ സ്ഥലങ്ങളുടെ പേര് കേട്ടാൽ നമ്മൾ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പും. ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രമേയുള്ളു കേട്ടോ. ഒന്ന് നോക്കിയാലോ? ചിരിക്കാൻ തയ്യാറാണെങ്കിൽ വരൂ നമുക്ക് നോക്കാം. പരിപ്പ്, അത് വറുക്കാൻ തിരുവാർപ്പ്, നോൺവെജ് വേണമെങ്കിൽ കുറിച്ചി, അതു പൊതിഞ്ഞു കിട്ടുന്ന പൊതി. അത് കറിവെക്കാൻ ചെമ്പ്, മെഡിക്കൽ കോളേജ് വഴി കല്ലറ എന്ന ഞെട്ടിക്കുന്ന ബസ്സ് കോട്ടയത്ത്‌ മാത്രം. അവിടുന്ന് ദേവലോകം.

കുട്ടിപ്പടിയും കൂടെ അച്ഛൻപടിയും അപ്പച്ചിപ്പടിയും ഉള്ള നാട്. മോസ്കോയും വത്തിക്കാനും താഷ്കെന്റും അത്യാവശ്യം വേണമെങ്കിൽ പാകിസ്ഥാൻ പോലും ഉള്ള നാട്. പന്നിമറ്റവും, മീനടവും, പട്ടിത്താനവും, എരുമപ്പെട്ടിയും, കാക്കത്തോട്, മൂങ്ങാക്കുഴി, മൂങ്ങാനി, എലിവാലി, സിംഹവനം, മാൻവെട്ടം പുലിക്കുട്ടിശ്ശേരി, പട്ടിയാലിമറ്റം, എരുമേലി, പാമ്പാടി എന്നിങ്ങനെ പക്ഷിമൃഗങ്ങളെ സ്നേഹിക്കുന്ന നാട്.

വേങ്ങത്താനം, കാഞ്ഞിരമറ്റം, കാഞ്ഞിരപ്പള്ളി, കാഞ്ഞിരത്തിൻ മൂട്, കൂവപൊയ്ക, ആഞ്ഞിലി മൂട്, പേരച്ചുവട്, ഒട്ടയ്ക്കൽ, ആലുംമൂട്, കൊച്ചാലുംമൂട്, അമ്പഴത്തും കുന്ന്, ഇത്തിത്താനം, വാകത്താനം, നെല്ലിക്കൽ, പനച്ചിക്കാട്,പൂവത്തിളപ്പ്, മൂന്നിലവ് ഓട്ടക്കാഞ്ഞിരം, പാല എന്നിങ്ങനെ വൃക്ഷസ്നേഹം പ്രകടിപ്പിക്കുന്ന നാട് .......

തെക്കേത്തു കവല, കൈലാത്തു കവല പുളിക്കൽ കവല, കുട്ടിക്കാട്ടു കവല, പേട്ട കവല, നൂറ്റൊന്നു കവല എന്നിങ്ങനെ കവലകൾ.  പാറക്കുളവും, ഒറവയ്ക്കലും, മണിപ്പുഴയും പള്ളിക്കത്തോടും, പച്ചാതോടും,എരുത്ത്പുഴയും കറുകച്ചാലും, അതിരമ്പുഴയും കൈപ്പുഴയും പാതാമ്പുഴയും പാറമ്പുഴയും എന്നിങ്ങനെ ജല സമൃദ്ധമായ നാട്, അരീക്കര, അമനകര, മറ്റക്കര, ആർപ്പൂക്കര ഇങ്ങനെ വിവിധ കരകൾ.

മണർകാട്, മറ്റക്കാട് കടയനിക്കാട്, ഇലയ്ക്കാട് തോട്ടയ്ക്കാട്, ആനിക്കാട്,  കപിക്കാട്, വാക്കാട് എന്നിങ്ങനെ കാടിന്റെ മക്കൾ, പരുത്തുംപാറ, തവളപ്പാറ, തോണിപ്പാറ, ചാത്തൻപാറ എന്നിങ്ങനെയുള്ള പാറമട മാഫിയ.

ചങ്ങനാശ്ശേരി, നെയ്യാട്ടുശ്ശേരി, അമ്മഞ്ചേരി, വാരിശ്ശേരി എന്നിങ്ങനെ ചേരി ബന്ധം, പൊൻകുന്നം, അയർക്കുന്നം, മാണികുന്നം, പറയൻകുന്ന്, വട്ടകകുന്ന്, ചെട്ടിക്കുന്ന്, എന്നിങ്ങനെ എത്രയോ കുന്നുകൾ. വട്ട്കളവും, വട്ടുകുളവും, ലോക്ഡൗൺ കാലത്ത് അത്യാവശ്യമാണെങ്കിൽ വാറ്റ്പുരയും.

കടപ്പൂര്, പുലിയന്നൂർ, നീണ്ടൂർ, അമയന്നൂർ, ളാക്കാട്ടൂർ, ഏറ്റുമാനൂർ മാഞ്ഞൂർ, തിരുവഞ്ചൂർ, കുടമാളൂർ എന്നിങ്ങനെ ഊരുകൾ. മഞ്ഞാമറ്റവും, നീലൂരും, മഞ്ഞാടിയും നിറസമൃദ്ധമാക്കുന്ന, ഫാത്തിമാപുരം, മന്നം, പട്ടത്തിമുക്ക് ഒക്കെ കൂടി മതസൗഹാർദം പുലർത്തുന്ന കടുത്തുരുത്തി, മുളയ്ക്കാംതുരുത്തി, തുരുത്തി , പറവൻതുരുത്ത്... എന്നിങ്ങനെ തുരുത്തിൽ ഉള്ളവർ.

കോത്തല, എരുമത്തല, എന്നിങ്ങനെ തലകൾ.  ഇഞ്ചിയാനി, ഇളപ്പാനി, മൂന്നാനി, എന്നിങ്ങനെ ആനിമാർ വാഴുന്നിടം വാഴൂരും... പൂഞ്ഞാറും, പാക്കിലും അരീപ്പറമ്പും, ചാക്കരിമുക്കും "ആണിന്നോടും പെണ്ണിനോടും "മാറിടം എവിടെയാ" എന്ന് കോട്ടയത്തല്ലാതെ വേറെവിടെ ചോദിച്ചാലും തല്ല് കിട്ടുന്ന മാറിടം...

കോട്ടയംകാരുടെ സ്വഭാവം വ്യക്തമാക്കാൻ ഒരു നിഷ്കളങ്ക കവലയും കോട്ടയം രീതിയിൽ എന്നാത്തിനാ വന്നേ എന്ന് ചോദിക്കുന്ന വൈക്കവും.. ഇതിൽ ഒന്നിലും പെടാതെ ഒരു പട.. കൂരോപ്പട ഹിന്ദി ടച്ച് വരുത്താൻ കിസ്സാൻ. അഴിമതി ചൂണ്ടി കാണിക്കാൻ കോഴ. പിന്നെ തവളക്കുഴീം ഓന്തുകവലേം അങ്ങനെ സ്ഥലപ്പേരുകൾ കൊണ്ട് ഞെട്ടിപ്പിക്കുന്നവർ കോട്ടയംകാർ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (2 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends