സര്‍ക്കാര്‍ രേഖകളില്‍ മരിച്ച 102-കാരന്‍ പെന്‍ഷന്‍ കിട്ടാന്‍ പ്രതിഷേധിക്കുന്നു... തുടര്‍ന്ന് താന്‍ ജീവനോടെയുണ്ടെന്ന് അറിയിക്കാനിയ ദുലി ചന്ദ് രഥത്തിലേറി ആഘോഷമായി നാട് മുഴുവന്‍ ചുറ്റി. 'നിങ്ങളുടെ അമ്മാവന്‍ ജീവനോടെയുണ്ട്' എന്ന പ്ലക്കാര്‍ഡ് പിടിച്ചായിരുന്നു ഈ നാടുചുറ്റല്‍... അദ്ദേഹത്തെ പിന്തുണച്ച് നാട്ടുകാരും ഒപ്പം കൂടി....

102-കാരനായ അദ്ദേഹത്തിന്റെ പേര് ദുലി ചന്ദ് എന്നാണ്. മാസങ്ങളായി പെന്‍ഷന്‍ ലഭിക്കാതായതോടെ കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ രേഖയിലുള്ളതെന്ന് ദുലി ചന്ദ് അറിഞ്ഞത്. ഇതോടെ ജീവിതം ദുരിതത്തിലായി.നോട്ടുമാലയും പാട്ടും മേളവും നൃത്തവുമായി ഉത്സവസമാനമായിരുന്നു പരിപാടി.
തന്റെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എല്ലാം ദുലി ചന്ദ് നാട്ടുകാരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തുടര്‍ന്ന് താന്‍ ജീവനോടെയുണ്ടെന്ന് അറിയിക്കാനിയ ദുലി ചന്ദ് രഥത്തിലേറി ആഘോഷമായി നാട് മുഴുവന്‍ ചുറ്റി. 'നിങ്ങളുടെ അമ്മാവന്‍ ജീവനോടെയുണ്ട്' എന്ന പ്ലക്കാര്‍ഡ് പിടിച്ചായിരുന്നു ഈ നാടുചുറ്റല്‍. അദ്ദേഹത്തെ പിന്തുണച്ച് നാട്ടുകാരും ഒപ്പം കൂടി.
https://www.facebook.com/Malayalivartha























