ഇരുപത്തഞ്ചുകാരൻ മുപ്പതുകാരിയെ പറഞ്ഞ് പറ്റിച്ച് വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ഭർത്താവിന്റെ സുഹൃത്തിനെതിരെ പരാതിയുമായി വീട്ടമ്മ

ബലാത്സംഗ കേസിലെ പ്രതിക്കെതിരെ പരാതിയുമായി വീട്ടമ്മ. അങ്കമാലി സ്വദേശി മാക്‌സ് വെൽ ടോമിനെതിരെയാണ് മരട് പരാതി ഉന്നയിച്ചിരിക്കുന്നത്. പ്രതി മുപ്പതുകാരിയായ വീട്ടമ്മയെ നിരന്തരം അപമാനിച്ചു. വധഭീഷണി മുഴക്കി. ഇതിനെതിരെയാണ് വീട്ടമ്മ പരാതി ഉന്നയിച്ചത്. ഈ കാര്യം ചൂണ്ടിക്കാണിച്ച് വീട്ടമ്മ പരാതി നൽകി. അങ്കമാലി സ്വദേശി മാക്‌സ് വെൽ ടോമിനെതിരെയാണ് മരട് പൊലീസിൽ പരാതി നൽകിയത്.
ഇരുപത്തിയഞ്ചുകാരനായ ഇയാൾക്കെതിരെ യുവതി ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വധഭീഷണി ഉയർത്തിയിരിക്കുന്നതെന്നാണ് വീട്ടമ്മ വ്യക്തമാക്കിയിരിക്കുന്നത്. പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്താണ് മാക്‌സ് വെൽ ടോം എന്ന പ്രതി.
ഇയാൾ പറഞ്ഞ് പറ്റിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന ആരോപണമുന്നയിച്ചാണ് യുവതി പരാതി നൽകിയത്.
തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പക്ഷേ പുറത്തിറങ്ങിയ ഇയാൾ നിരന്തരം വധഭീഷണി മുഴക്കി. അപമാനിക്കുകയുംചെയ്തു. കഴിഞ്ഞ ദിവസം കാറിൽ യാത്ര ചെയ്യുകയായിരുന്നു. തന്നെയും മക്കളേയും ദേഹോപദ്രവം ചെയ്തെന്നും വീട്ടമ്മ പരാതി ഉന്നയിച്ചു. മരട് പൊലീസിലാണ് പരാതി കൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























