Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കേന്ദ്രത്തിന്റെ കിടിലൻ തീരിമാനത്തിൽ കൈയടിച്ച് രാജ്യ സ്നേഹികൾ.. സൈനിക താവളം ഇനി മുതൽ ഇങ്ങനെ അറിയപ്പെടും... ആദരം, ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം അടുക്കുന്ന വേളയിൽ

10 SEPTEMBER 2022 03:52 PM IST
മലയാളി വാര്‍ത്ത




ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികം അടുക്കുന്ന വേളയിൽ അരുണാചൽ പ്രദേശിലെ സൈനിക താവളം ഇനി മുതൽ റാവത്തിന്റെ പേരിൽ അറിയപ്പെടും. കൂടാതെ വാലോങ് മുതൽ കിബിത്തു വരെയുള്ള 22 കിലോമീറ്റർ റോഡിനും ജനറൽ റാവത്തിന്റെ പേര് നൽകും.

 

 

 


ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ ലോഹിത് താഴ്വരയുടെ സമീപത്തുള്ള ഗ്രാമമാണ് കിബിത്തു. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയാണ് മിലിറ്ററി ഗാരിസൺ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ആർമിയിലെ ഏറ്റവും ശക്തനായ ഓഫീസർമാരിൽ ഒരാളായ ബിപിൻ റാവത്ത് 1978ലാണ് സായുധ സേനയിൽ ചേർന്നത്. ത്യാഗനിർഭരമായ പ്രവർത്തനത്തിന്റെ ഫലമായി അദ്ദേഹത്തെ തേടിയെത്തിയത് ജനറൽ എന്ന പദവിയായിരുന്നു.സൈനിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചത് വഴി പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, യുദ്ധ സേവാ മെഡൽ , സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയുൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.

 

 

 

 

 

2021 ഡിസംബർ 8ന് തമിഴ്‌നാട്ടിലെ കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് 12 പ്രതിരോധ ഉദ്യോഗസ്ഥരും ഓർമയായി.2017 ഡിസംബർ 17 നാണ് രാജ്യത്തെ 27-ാമത് കരസേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതല ഏറ്റെടുത്തത്.സൈനിക ഗാരിസൺ ഉദഘാടന ചടങ്ങിൽ ഗവർണർ ബ്രിഗേഡിയർ ബിഡി മിശ്ര, മുഖ്യമന്ത്രി പേമ ഖണ്ഡു, കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിത തുടങ്ങിയവർ പങ്കെടുത്തു. കിഴക്കൻ മേഖലയിൽ ജനറൽ റാവത്ത് നടത്തിയ സംഭാവനകളെ രാജ്യം എന്നും ഓർമ്മിക്കുമെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും സേനയ്‌ക്കും വലിയ നഷ്ടമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

 

 

 

 


ബിപിൻ റാവത്തിന്റെ പിതാവ് സേവനം അനുഷ്ടിച്ചിരുന്ന അതേ ബറ്റാലിയനിലാണ് അദ്ദേഹവും സൈനിക ജീവിതം ആരംഭിച്ചത്. 1978-ൽ 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിൽ അദ്ദേഹം ചേർന്നു. നാഷ്ണൽ ഡിഫൻസ് അക്കാദമി (എൻ‌ഡി‌എ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ‌എം‌എ) എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും ദുർഘടമായ വടക്ക്-കിഴക്കൻ സൈനിക മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

 

 

 

 

 

സ്ഥിരീകരിച്ച് വ്യോമസേന; ചോപ്പറിൽ ബിപിൻ റാവത്തും ഭാര്യയും; അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു
ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിൽ ലഫ്റ്റനന്റ് ജനറൽ ആയിരുന്നു.

 

 

 

 

 

 

നാൽപ്പത് വർഷത്തെ സൈനിക ജീവിതത്തിൽ ബ്രിഗേഡ് കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ്, സൗത്തേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ട്രേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസ‍‍ര്‍ ഡ്രേഡ്-2, കേണൽ മിലിറ്ററി സെക്രട്ടറി, ജൂനിയ‍ര്‍ കമാൻഡിങ് വിങിലെ സീനിയ‍ര്‍ ഇൻസ്ട്രക്ട‍ര്‍, ഡെപ്യൂട്ടി മിലിറ്ററി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ബിപിൻ റാവത്ത് വഹിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്ര സമാധാന സേനയിലും കോംഗോയിൽ മൾട്ടി നാഷ്ണൽ ബ്രിഗേഡിന്റെ കമാൻഡറായും അദ്ദേഹം പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്.ഗൂര്‍ഖ ബ്രിഗേഡിൽ നിന്നുള്ള നാലാമത്തെ ചീഫ് ഓഫ് ദ ആ‍ര്‍മി സ്റ്റാഫ് (സിഒഎഎസ്) ആകുന്നതിനു മുമ്പ് വൈസ് ചീഫ് ആയിരുന്നു അദ്ദേഹം.

 

 

 

 

വടക്കു കിഴക്കൻ മേഖലയിലെ തീവ്രവാദ പ്രവ‍ര്‍ത്തനങ്ങൾ കുറച്ചുകൊണ്ടുവരുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. 2015-ൽ മ്യാൻമറിന്റെ അതി‍ര്‍ത്തി കടന്നു നടത്തിയ ആക്രമണമാണ് അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നീക്കം. ഈ ആക്രമണത്തിലൂടെ നാഷ്ണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് – ഖാപ്‌ലാങ് വിഭാഗം (എൻഎസ്‌സിഎൻ–കെ) തീവ്രവാദികൾക്ക് വിപിൻ റാവത്തിന്റെ നേതൃത്വത്തിൽ ചുട്ട മറുപടി നൽകി. ദിമാപൂ‍ര്‍ ആസ്ഥാനമാക്കിയുള്ള തേ‍ര്‍ഡ് കോര്‍പ്സിൽ നിന്നാണ് ദൗത്യം നിറവേറ്റിയത്.

 

 

 

 

ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് രണ്ടാം വട്ടം; അന്ന് രക്ഷപെട്ടത്ത ലനാരിഴയ്ക്ക് ഇന്ത്യൻ സേന അ‍ര്‍ത്തി കടന്ന് 2016ൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്തവരിൽ ഒരാളായിരുന്നു അദ്ദേഹം. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ നിന്നാണ് അദ്ദേഹം ദൗത്യം നിരീക്ഷിച്ചത്.സേവനകാലത്ത് പരം വിശിഷ്ട് സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്‌ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (45 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends