Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

വളരെ ഇന്റിമേറ്റായിട്ടുള്ള ഒരു രംഗമായിരുന്നു അത്; ഞാൻ ആ സിനിമ ചെയ്യാമെന്ന് പറയുമ്പോൾ അത്തരമൊരു രംഗം ഉണ്ടായിരുന്നില്ല; അതിന് ശേഷമാണ് ഇങ്ങനെയൊന്ന് ഉണ്ടെന്ന് പറയുന്നത്; കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി താനത് ചെയ്തു; പക്ഷേ സിനിമയുടെ പ്രൊമോഷൻ വന്നപ്പോൾ ഞെട്ടിപ്പോയി; ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമിതാണ്! ഇന്റിമേറ്റായിട്ടുള്ള രംഗം ചെയ്തപ്പോളുണ്ടായ ആ അനുഭവം പങ്കു വച്ച് ഹണി റോസ്

10 SEPTEMBER 2022 04:24 PM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളയ്‌ക്കു ശേഷം ഹണി റോസ് മാധ്യമങ്ങളിൽ സജീവമാകുകയാണ്. സിനിമയിൽ ബോൾഡ് കഥാപാത്രങ്ങളെ ഉൾപ്പെടെ അവതരിപ്പിച്ചിട്ടുള്ള താരമാണ് ഹണി. തന്റെ കരിയറിൽതന്നെ വിഷമിപ്പിച്ച ഒരു അനുഭവം പങ്കുവച്ച് താരം രംഗത്ത് വന്നിരിക്കുകയാണ്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി താൻ ചെയ്ത ചില ഇമോഷണൽ ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അനുഭവം ഉണ്ടായിട്ടുണ്ട്.

അത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നാണ് ഹണി റോസ് പറഞ്ഞത്. ഇന്റിമേറ്റായിട്ടുള്ള രംഗങ്ങളൊക്കെ ചെയ്തിട്ടുണ്ട്. അതിന് വിമർശനങ്ങളും നേരിട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു. ചിലർ ഇത്തരം രംഗങ്ങൾ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞു. നമ്മൾ ചെയ്യാൻ പോകുന്ന രംഗത്തെ കുറിച്ച് നമ്മുക്ക് വ്യക്‌തമായ ക്ലാരിറ്റി ഉണ്ടാകണമെന്നും അങ്ങനെയൊരു രംഗത്തെ അതേ പ്രാധാന്യത്തിൽ കണ്ടിട്ടുള്ള ആളുകളാണോ നമ്മുടെ കൂടെയുള്ളത് എന്നൊക്കെ നോക്കുക എന്നതിലാണ് കാര്യമെന്നും ഹണി റോസ് പറഞ്ഞു.

അങ്ങനെയൊരു രംഗം എടുത്താൽ അത് മാത്രം കട്ട് ചെയ്ത് സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്ന രീതികളും ഉണ്ടെന്ന് ഹണി റോസ് പറഞ്ഞു. തനിക്കും അത്തരമൊരു അനുഭവമുണ്ട്. താൻ മനസിലാക്കിയ സിനിമയും തന്റെ അടുത്ത് പറഞ്ഞ സിനിമയും ഒന്ന് തന്നെയായിരുന്നു. പക്ഷേ ആ സിനിമ പ്രൊമോട്ട് ചെയ്ത രീതി തന്നെ വിഷമിപ്പിച്ചു എന്നാണ് ഹണി പറഞ്ഞത്.

ഭയങ്കര ഇമോഷണലായ വളരെ ഇൻസ്റ്റൻസായ ഒരു രംഗമായിരുന്നു അത്. ഞാൻ ആ സിനിമ ചെയ്യാമെന്ന് പറയുമ്പോൾ സിനിമയിൽ അത്തരമൊരു രംഗം ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഇങ്ങനെയൊന്ന് ഉണ്ടെന്ന് പറയുന്നത്. സംവിധായകൻ ആ രംഗം കൃത്യമായി പറഞ്ഞു മനസിലാക്കി തന്നപ്പോൾ എനിക്ക് അത് ബോധ്യമായി.’‘പക്ഷേ ആ രംഗം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉപയോഗിച്ചു. ‘ഇതുകൂടി ഉണ്ട് ‘ എന്ന രീതിയിലാണ് അതിന്റെ ടാഗ് ലൈൻ പോലും പോയത്.

ഇതെങ്ങനെ സംഭവിച്ചു എന്ന അവസ്ഥയായി പോയി. ഞാൻ ചോദിച്ചപ്പോൾ അത് സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായതല്ലെന്നും നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണെന്നുമാണ് പറഞ്ഞത്. അത് വളരെ വിഷമിപ്പിച്ച കാര്യമാണ്,’ ഹണി റോസ് പറഞ്ഞു. 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

പതിനാലാം വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി സിനിമയിൽ എത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌മാണ് ഹണിയുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകുന്നത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ ഹണിയെ തേടിയെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (49 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends