കുഴിയിൽ വീഴാതെ എങ്ങനെ കുട്ടികൾക്ക് സ്കൂളിലെത്താമെന്നും പട്ടി കടിക്കാൻ വരുമ്പോൾ എങ്ങനെ ഓടി രക്ഷപ്പെടണമെന്നുമുള്ള സാങ്കേതിക വിദ്യ ഫിൻലൻഡിൽ നിന്നും സ്വായത്തമാക്കി വരാനായിരിക്കും ഈ പര്യടനം ! കാട്ടിലെ തടി, തേവരുടെ ആന! വലിയെടാ വലി ! റോഡിലെ കുഴിയിൽ മുക്കും കത്തി വീണാലെന്താ! തെരുവിൽ കിടക്കുന്ന പട്ടികൾ കൂട്ടത്തോടെ ചാടി വീണ് ആസനം കടിച്ചു പറിച്ചാലെന്താ! ഓണത്തിന് കിറ്റ് കിട്ടിയല്ലോ!! ആഹാ, അന്തസ്സ്! വിദേശത്ത് പോകുന്ന മന്ത്രിമാരെ വിമർശിച്ച് അഞ്ജു പാർവതി

പൊതുഖജനാവിൽ നിന്നും ജനങ്ങളുടെ നികുതിപ്പണമെടുത്ത് 2019 ൽ മുഖ്യമന്ത്രിയും സംഘവും നെതർലൻഡ് സന്ദർശിച്ചത് വെള്ളപ്പൊക്കം തടയാനുള്ള റൂം ഫോര്‍ റിവര്‍ സാങ്കേതിക വിദ്യയെ കുറിച്ച് പഠിക്കാനായിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 20.85 ലക്ഷം രൂപ.. എന്നിട്ടെന്തായി? വിദേശത്ത് പോകുന്ന മന്ത്രിമാരെ വിമർശനവുമായി അഞ്ജു പാർവതി.
ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പൊതുഖജനാവിൽ നിന്നും ജനങ്ങളുടെ നികുതിപ്പണമെടുത്ത് 2019 ൽ മുഖ്യമന്ത്രിയും സംഘവും നെതർലൻഡ് സന്ദർശിച്ചത് വെള്ളപ്പൊക്കം തടയാനുള്ള റൂം ഫോര്‍ റിവര്‍ സാങ്കേതിക വിദ്യയെ കുറിച്ച് പഠിക്കാനായിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 20.85 ലക്ഷം രൂപ.. എന്നിട്ടെന്തായി?
ഓരോ മഴക്കാലത്തും വീട്ടിനകത്തെ റൂമുകളിൽ റിവർ എത്തി! ഒപ്പം മഴ പെയ്ത് വെള്ളം കെട്ടികിടന്നാല്‍ ചാല് കീറി ഒഴുക്കിവിടുമെന്ന മികച്ച സാങ്കേതിക വിദ്യയും കിട്ടി! കെ.എസ്.ആര്‍.ടി.സിയെ പുഷ്ടിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടി ശശീന്ദ്രനും സംഘവും ബ്രിട്ടനിലേയ്ക്ക് വിമാനം കയറിയതും 2019 ൽ തന്നെയാണ്. ബ്രിട്ടനില്‍ പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നതു 3% പേര്‍ മാത്രമാണെന്നിരിക്കേയാണ്, കെ.എസ്.ആര്‍.ടി.സിയെ ശക്‌തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടി ടീം ശശീന്ദ്രൻ വിദേശപര്യടനം നടത്തിയത്. എന്നിട്ടെന്തായി?
കെ.എസ്, ആർ.ടി.സി വല്ലാതെയങ്ങ് പുഷ്ടിപ്പെട്ട് വരവും ചെലവും തമ്മിലെ അന്തരം നൂറ് കോടിയെന്ന ലോകോത്തര റിക്കോർഡിലെത്തി ! മൊത്തം വരവ് 186.45 കോടി കിട്ടിയപ്പോൾ ചെലവായത് 285.66 കോടി രൂപയാണ്. പട്ടി പെറ്റു കിടക്കുന്ന പൊതു ഖജനാവും,15,000 കോടി കടത്തിലും നില്‍ക്കുമ്പോള്‍, ഇനി കടമെടുക്കാന്‍ വഴിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍, ഇതാ കേരളാ മുഖ്യനും സംഘവും മറ്റൊരു യുറോപ്യൻ ട്രിപ്പിനുള്ള ഒരുക്കത്തിലാണ്.
ഇത്തവണ ഫിൻലൻഡിലേയ്ക്ക് കയറ്റി വിടുന്നത് നിയമസഭാ ടേബിളിൽ കയറി നിന്ന് അഭ്യാസം കാണിച്ച വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയെയാണ്. നോർവെയിൽ നിന്നും പഠിക്കുക കുഴിയിൽ വീഴാതെ എങ്ങനെ കുട്ടികൾക്ക് സ്കൂളിലെത്താമെന്നും പട്ടി കടിക്കാൻ വരുമ്പോൾ എങ്ങനെ ഓടി രക്ഷപ്പെടണമെന്നുമുള്ള സാങ്കേതിക വിദ്യ ഫിൻലൻഡിൽ നിന്നും സ്വായത്തമാക്കി വരാനായിരിക്കും ഈ പര്യടനം !
പാരിസില്‍ സെപ്റ്റംബര്‍ 19ന് തുടങ്ങുന്ന "ഫ്രഞ്ച് ട്രാവല്‍ " മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോകുന്നതെന്ന വാർത്ത കണ്ടു. ട്രാവൽ ആയത് കൊണ്ടാണ് പോകുമ്പോൾ ഭാര്യയെ കൂടെ കൂടുന്നത് എന്ന ക്യാപ്സ്യൂൾ എകെജി സെൻറർ അടുപ്പിൽ പാകമാവുന്നുണ്ട്.
യൂറോപൃൻ സാങ്കേതിക വിദ്യ അനുസരിച്ച് കേരളത്തിലെ കുഴിയിൽ വീഴുന്ന മലയാളികൾക്ക് പാസ്പോർട്ടില്ലാതെ തന്നെ മോളിലോട്ട് പോവാനുള്ള ടൂറിസം പദ്ധതിയാവും പാരീസിൽ നിന്നും വന്നിട്ട് നടപ്പിലാക്കുക! കാട്ടിലെ തടി, തേവരുടെ ആന! വലിയെടാ വലി !!! റോഡിലെ കുഴിയിൽ മുക്കും കത്തി വീണാലെന്താ! തെരുവിൽ കിടക്കുന്ന പട്ടികൾ കൂട്ടത്തോടെ ചാടി വീണ് ആസനം കടിച്ചു പറിച്ചാലെന്താ! ഓണത്തിന് കിറ്റ് കിട്ടിയല്ലോ!! ആഹാ, അന്തസ്സ്!
https://www.facebook.com/Malayalivartha


























