ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ പഴ്‌സും മൊബൈലും ലക്ഷ്യമിട്ട് നീണ്ടു വന്ന കൈ! അപ്രതീക്ഷിതമായിട്ട് കള്ളൻ വിചാരിക്കാത്ത ആ സംഭവം; സഹയാത്രികർ ചേർന്ന് കള്ളനെ 'കയ്യോടെ' പിടികൂടി; ട്രെയിനിന്റെ ജനാലയില്‍ തൂങ്ങി കിടന്ന് കള്ളൻ കൈ കാലിട്ടടിച്ചത് 15 കിലോമീറ്ററോളം; തന്റെ കൈ ഒടിഞ്ഞു പോകും താൻ മരിച്ചു പോകുമെന്ന് കള്ളൻ അലറി കരഞ്ഞിട്ടും സംഭവിച്ചത് മറ്റൊന്ന്!

കള്ളനെ 'കയ്യോടെ' പിടികൂടി എന്ന് കേട്ടിട്ടില്ലേ? ദേ ഇപ്പോൾ കണ്ടോ? ഇതാണ് അക്ഷരാർത്ഥത്തിൽ കള്ളനെ 'കയ്യോടെ' പിടിക്കൂടിയെന്ന് പറയുന്നത്. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുകയാണ്. ബിഹാറില്‍ സംഭവിച്ച മോഷണ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. പങ്കജ് കുമാന്‍ എന്ന വ്യക്തിയാണ് മോഷ്ടാവ്. ബെഗുസാരായിയില്‍ നിന്നു ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോള്‍ സാഹെബ്പൂര്‍ കമല്‍ സ്റ്റേഷനു സമീപമാണ് സംഭവം.
ജനാലയ്ക്ക് ഉള്ളിലൂടെ കയ്യിട്ട് പഴ്‌സ് തട്ടാനായിരുന്നു ശ്രമം. ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു കള്ളൻ. പക്ഷേ കള്ളൻ വിചാരിക്കാത്ത ഒരു സംഭവം പെട്ടെന്ന് നടന്നു. കള്ളന്റെ കൈ നീണ്ടു വരുന്നത് കണ്ടതോടെ മറ്റൊരു യാത്രക്കാരന്‍ ഇയാളുടെ കൈകളില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇയാള്‍ക്ക് പിടിവിടാൻ പറ്റാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. അപ്പോഴേക്കും ട്രെയിന്‍ മുന്നോട്ട് പോയി.
ട്രെയിനില്‍ തൂങ്ങിക്കിടന്ന് 15 കിലോമീറ്ററോളമായിരുന്നു ഇയാള്‍ മുന്നോട്ട് പോയത്. ഈ തൂങ്ങിക്കിടക്കുന്ന സമയത്തിനിടയിൽ മോഷ്ടിക്കാൻ ശ്രമിച്ചതിന് ഇയാൾ മാപ്പ് പറയുന്നുണ്ടായിരുന്നു. തന്റെ കൈ ഒടിഞ്ഞു പോകും താൻ മരിച്ചു പോകുമെന്നും കള്ളന്‍ കരഞ്ഞു നിലവിളിച്ചു. പക്ഷേ യാത്രക്കാര്‍ വിട്ടില്ല. ഖഗാരിയ സ്റ്റേഷനില്‍ എത്തിയപ്പോൾ ഇയാളെ റെയില്‍വേ പൊലീസിനേൽപ്പിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ട്രെയിന്‍ ജനാലകള്‍ വഴി കവര്‍ച്ച പതിവായി നടക്കുന്ന ഇടമാണ് ഈ സ്റ്റേഷൻ. എന്തായാലും കള്ളന് തക്കതായ ശിക്ഷ കിട്ടിയെന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha



























