കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണം; തെരുവുനായകളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ പോസ്റ്റർ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ

കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ രംഗത്ത്. തെരുവുനായകളുടെ പരിപാലനത്തിനായി തന്നെ പ്രവർത്തിക്കുന്ന ‘വോയിസ് ഓഫ് സ്ട്രേ ഡോഗ്സി’ൻ്റെ പോസ്റ്റർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ടാണ് രാഹുലിൻ്റെ പ്രതികരണം. കേരളത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കൊല്ലപ്പെടുകയാണെന്ന തരത്തിലാണ് രാഹുലിൻ്റെ പ്രതികരണം വന്നത്.
അതോടൊപ്പം തന്നെ കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് പോസ്റ്ററിൽ പറയുന്നു. പോസ്റ്ററിനൊപ്പം ‘ദയവായി, നിർത്തൂ’ എന്ന് രാഹുൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ കർമപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കുന്നതാണ്.
അതേസമയം ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കൾക്കും ഷെൽട്ടർ ഒരുക്കാനും നിർദ്ദേശമുണ്ട്. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ തന്നെ കടുത്ത നടപടി സ്വീകരിക്കുമെന്നും കർമപദ്ധതിയിൽ ചൂണ്ടിക്കാണിക്കുന്നു. തെരുവുമാലിന്യം കാരണം പല സ്ഥലങ്ങളും ഹോട്ട്സ്പോട്ടായി മാറുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ തെരുവുമാലിന്യം അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























