വെറും 60 രൂപയ്ക്ക് സ്വാദിഷ്ടമായ ചിക്കന്‍ കറിയും ചോറും നല്‍കി ശ്രദ്ധ നേടി കാലടിയിലെ ജനകീയ ഹോട്ടല്‍; കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ക്കെതിരെ കുപ്രചരണം നടത്തുന്ന ചില മാധ്യമങ്ങള്‍ക്കുളള മറുപടി കൂടി ഇതെന്ന് എംഎൽഎ വി. കെ പ്രശാന്ത്

ഉച്ചഭക്ഷണത്തിന് 100 രൂപ വരെ ഹോട്ടലുകള്‍ ഈടാക്കുന്നിടത്ത് വെറും 60 രൂപയ്ക്ക് സ്വാദിഷ്ടമായ ചിക്കന്‍ കറിയും ചോറും നല്‍കി ശ്രദ്ധ നേടുകയാണ് കാലടിയിലെ ജനകീയ ഹോട്ടല്‍ എന്ന് വ്യക്തമാക്കി എംഎൽഎ വി. കെ പ്രശാന്ത്. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ക്കെതിരെ കുപ്രചരണം നടത്തുന്ന ചില മാധ്യമങ്ങള്‍ക്കുളള മറുപടി കൂടിയാണ് കാലടിയിലെ ഈ ജനകീയ ഹോട്ടല്‍.
ഹോട്ടലുകളില്‍ നൂറ് രൂപയോളം വരുന്ന ചിക്കന്‍ കറിയും ചോറുമാണ് കാലടിയിലെ ഈ ജനകീയ ഹോട്ടല്‍ വെറും 60 രൂപയ്ക്ക് നല്‍കുന്നത്. സ്വാദിഷ്ടവും ഗുണമേന്മയുമുള്ള ജനകീയ ഹോട്ടലിലെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരികെയാണ്. ചിക്കന്‍ കറിയ്ക്ക് പുറമേ ബീഫും, മീനും, ഓംലൈറ്റും ഒക്കെ ഇവിടെ സ്‌പെഷ്യലായുണ്ട്.ഒരോ ദിവസവും വ്യത്യസ്ഥമായ സ്‌പെഷ്യലുകളാണ് ഇവിടെ നല്‍കുന്നത്. ചോറും ബീഫുമാണെങ്കിന്‍ 70 രുപയാകും. 60 രുപ വിലയുള്ള ചോറിനും ചിക്കന്‍കറിക്കുമൊന്നും അളവില്‍ യാതൊരു കുറവുമില്ല. മറ്റ് ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്നത് പോലെ തന്നെ കറി ഇവിടെ നിന്നും ലഭിക്കും.
കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ക്കെതിരെ ചില മാധ്യമങ്ങള്‍ കുപ്രചരണം നടത്തുന്നതിനിടെയാണ് രുചികരമായ ഭക്ഷണം മിതമായ വിലയില്‍ നല്‍കി ജനകീയ ഹോട്ടല്‍ ശ്രദ്ധ നേടുന്നത്. ചോറിന് പുറമെ ബിരിയാണി, പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha



























