ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, സിസിടിവി ദൃശ്യങ്ങള്‍ നിർണായകമായി, മോഷ്ടാവിനെ കൈയ്യോടെ പൊക്കി പോലീസ്...!

വിവിധ ജില്ലയിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പൊലീസ് പിടിയില്‍. എടവണ്ണപ്പാറ സ്വദേശി ഉണ്ണികൃഷ്ണനാണ് (51) പിടിലായത്. മലപ്പുറം കോഴിക്കോട് ജില്ലകളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തിവന്നിരുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോഴിക്കോട് നടന്ന മോഷണ കേസിലാണ് പ്രതി അറസ്റ്റിലായത്. കോഴിക്കോട് രണ്ടാംഗെയ്റ്റിന് സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിലാണ് പ്രതി അവസാനമായി മോഷണം നടത്തിയത്. ക്ഷേത്രത്തിലെ മൂന്ന് വിളക്കും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്‌ളോക്കും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
ക്ഷേത്രത്തിന്റെ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ പിടിക്കാനായത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുവിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും പൊലീസും നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
https://www.facebook.com/Malayalivartha



























