സ്‌കൂള്‍ ബസിനെ മറികടക്കാൻ ശ്രമം; നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി : നിരവധി പേർക്ക് പരിക്ക്

വയനാട് വൈത്തിരിയില്‍ ബസ് അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേയ്ക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്കും കടയിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 8:45നാണ് ബസ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂള്‍ ബസിനെ മറികടക്കുന്നതിനിടെയാണ് സംഭവം. അമിത വേഗത്തിലായിരുന്നതിനാൽ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് സ്റ്റേഷനറി കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
അതേസമയം തന്നെ അപകടത്തില്‍ കടയും ബസിന്‍റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. ഇതേതുടർന്ന് , ജെസിബി എത്തിച്ചാണ് ബസ് ഇവിടെ നിന്ന് മാറ്റിയത്. അപകടമുണ്ടായതോടെ ഉടനെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha



























