രാഹുൽ യാത്രയിൽ, എംഎൽഎമാർ ബിജെപിയിലേക്ക്; നാണമില്ലേയെന്ന് വിമർശനം; പരിഹസിച്ച് സിപിഐ

നേരത്തെ ഭാരത് ജോഡോ യാത്രയെ എതിർത്ത് സിപിഎം രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ തന്നെ ഭാരത് ജോഡോ യാത്രയെ എതിർക്കില്ലെന്ന വ്യക്തമാക്കി സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്ത് എത്തി. നിലവിൽ പൊളിറ്റ് ബ്യുറോ ചർച്ച ചെയ്‌തതിനുശേഷമാണ് നേതൃത്വത്തിന്റെ തീരുമാനം.
മാത്രമല്ല യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കമാണ് യാത്രയ്ക്ക് പിന്നിലെന്നുമാണ് വിലയിരുത്തുന്നത്. ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന നിലപാടിലുറച്ച് സിപിഐഎം കേന്ദ്ര നേതൃത്വം.
അതേസമയം തന്നെ സിപിഎമ്മിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐയും രംഗത്ത്. ബിനോയ് വിശ്വം എംപിയാണ് രാഹുലിനെ പരിഹസിച്ചത്.
'ജോഡോ' എന്നതിന്റെ അർത്ഥം ഒന്നിപ്പിക്കുകയെന്നാണെന്നും രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയാണെന്നും ബിനോയ് പരിഹസിച്ചു. മാത്രമല്ല ഗാന്ധിയൻ മൂല്യങ്ങളെ കോൺഗ്രസ് കളഞ്ഞുകുളിച്ചെന്നും, രാഹുലിന്റെ യാത്ര ഒരുവശത്ത് നടക്കുമ്പോൾ എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയാണിന്നുള്ളതെന്നും ബിനോയ് വിശ്വം പരിഹസിച്ചു.
https://www.facebook.com/Malayalivartha



























