തെരുവ് നായ ശല്യം അതിരൂക്ഷം, തിരുവനന്തപുരത്ത് വാക്സിനേഷൻ ചെയ്യുന്നതിനിടെ ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് തെരുവ് നായയുടെ കടിയേറ്റു

തിരുവനന്തപുരം രണ്ട് ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് നായയുടെ കടിയേറ്റു. നായ്ക്കൾക്ക് വാക്സിനേഷൻ ചെയ്യുന്നതിനിടയിലാണ് ലെെവ്സ്റ്റോക് ഇൻസ്പെക്ടർമാർക്ക് കടിയേറ്റത്. കല്ലറയിലേയും വർക്കലയിലേയും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയാണ് നായ കടിച്ചത്. കല്ലറ ഗ്രാമ പഞ്ചായത്തിലെ വാക്സിനേഷൻ ക്യാമ്പിൽ ജോലി ചെയ്തിരുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ കാട്ടാക്കട സ്വദേശി വിഷ്ണുവിനാണ് നായയുടെ കടിയേറ്റത്. കല്ലറ മൃഗാശുപത്രിക്ക് കീഴിലുള്ള കൊടി തൂക്കി കുന്ന് സബ് സെൻ്ററിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
മിതൃമ്മല സ്നേഹതീരത്തിന് സമീപം പേവിഷ ബാധക്കെതിരെയുള്ള വാക്‌സിൻ നൽകുന്നതിനിടയിലാണ് നായ വിഷണുവിനെ ആക്രമിച്ചത്. ഓടി ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും കൈകളിൽ കടിയേൽക്കുകയായിരുന്നു. വാക്സിൻ യജ്ഞത്തിൻ്റെ ഭാഗമായി നാൽപ്പതോളം നായകകൾക്ക് ഇവിടെ വച്ച് വാക്സിനേഷൻ നടത്തിയിരുന്നു. നായയുടെ കടിയേറ്റതിനു പിന്നാലെ വിഷ്ണുവിനെ കല്ലറ ആരമാഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം വർക്കല ചെമ്മരുതി പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കും നായയുടെ കടിയേറ്റിരുന്നു. ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.എസ്.വിപിനാണ് കടിയേറ്റത്. വാക്സിൻ നൽകാൻ ശ്രമിക്കുന്നതിനിടയിൽ വിപിൻ്റെ വലതു കൈയിലും തുടയിലും നായ കടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























