പിണറായിയെ പ്രതിക്കൂട്ടിലാക്കി അദാനി ഹൈക്കോടതിയിൽ! നാടുവിടാൻ മുഖ്യന്റെ പദ്ധതി... ഖജനാവ് കാലിയാക്കി പാഴ്ചിലവുകൾ....

അദാനിക്ക് വേണ്ടി അകമഴിഞ്ഞ് സഹായങ്ങൾ ചെയ്തിട്ടും അതൊന്നും ഏറ്റവും ഒടുവിൽ വിഴിഞ്ഞത്ത് കണ്ടില്ല. ഏറെ നടുക്കം സൃഷ്ടിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പിനെതിരെ ഇപ്പോൾ കടുത്ത വിമർശനവും അതോടൊപ്പം നടപടിയും അദാനി ആവശ്യപ്പെട്ടിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പിണറായി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. ഹൈക്കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും തുറമുഖ നിര്‍മാണം സ്തംഭിച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. പോലീസ് നിര്‍മാണത്തിന് സുരക്ഷ നല്‍കാന്‍ തയാറായില്ല.
സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കാതെ ഇതുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഹൈക്കോടതിയില്‍ അറിയിച്ചു. തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ സഭ വൻ പ്രതിഷേധം നടത്തുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.
തുറമുഖ നിര്‍മാണത്തിനായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ചേര്‍ന്ന് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ ഈ ഉത്തരവ് പാലിക്കാന്‍ തയാറായില്ല. കഴിഞ്ഞ ദിവസവും സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. തുറമുഖത്തേക്ക് വന്ന വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. ബാരിക്കേഡ് മറികടന്ന് അക്രമാസക്തരായ സമരക്കാര്‍ അകത്തുക കയറി. പൊലീസ് ഇവരെ തടഞ്ഞു. ഇതേ തുടര്‍ന്ന് സമരക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.
പക്ഷേ കേരള സർക്കാരാണ് ഇതിനെ എതിർത്തിട്ടുണ്ടായിരുന്നത്. ഒരു കാരണവശാലും കേന്ദ്ര പോലീസ് കേരളത്തിൽ പ്രവേശിക്കരുത് എന്ന വാശി സർക്കാരിനുണ്ടായിരുന്നു. കേന്ദ്ര സേനയുടെ സംരക്ഷണവും അദാനി ഗ്രൂപ്പ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിലെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.
വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം
എന്നാൽ ഈ സമയത്ത് ചോദ്യം ചെയ്യപ്പെടുന്ന മറ്റൊരു വിഷയമുണ്ട്. എന്തു പഠിക്കാനാണ് മുഖ്യമന്ത്രിയടക്കം എട്ടു മന്ത്രിമാര്‍ വിദേശ യാത്രയ്ക്കു കച്ച മുറുക്കുന്നതെന്ന ചോദ്യം ശക്തമാകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നുപോലും പ്രാവര്‍ത്തികമായിട്ടില്ല.
വെള്ളപ്പൊക്കക്കെടുതി തടയാനുള്ള റൂം ഫോര്‍ റിവര്‍ പദ്ധതിയും ജപ്പാന്‍ കമ്പനി തോഷിബയുടെ സഹായത്തോടെ കേരളത്തില്‍ ലിഥിയം ബാറ്ററി നിര്‍മിക്കുമെന്ന പ്രഖ്യാപനവും അതില്‍ പ്രധാനം. സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന പ്രളയം മുന്നില്‍ക്കണ്ടാണ് റൂം ഫോര്‍ റിവര്‍ പദ്ധതി പഠിക്കാന്‍ 2019 മേയില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും ഉള്‍പ്പെടെയുള്ള സംഘം നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ചത്.
പദ്ധതി പ്രഖ്യാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഹൈഡ്രോഡൈനാമിക് പഠനത്തിനു ചെന്നൈ ഐഐടിക്കു കരാര്‍ നല്കിയത് 1.38 കോടി രൂപയ്ക്കാണ്. സന്ദര്‍ശനം ഉള്‍പ്പെടെ ഒന്നരക്കോടിയാണ് പഠനച്ചെലവ്. ഇതിനു ശേഷവും ഓരോ വര്‍ഷവും പ്രളയം കേരളത്തെ വിഴുങ്ങുകയാണ്. വര്‍ഷത്തില്‍ എട്ടു മാസവും വെള്ളപ്പൊക്കക്കെടുതി അനുഭവിക്കാനാണ് കുട്ടനാട്ടുകാരുടെ വിധി. ഇത്തവണയും കാലവര്‍ഷത്തില്‍ വ്യാപക നാശമുണ്ടായി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ടോക്കിയോ സന്ദര്‍ശന ശേഷമാണ് കേരളത്തിനു ലിഥിയം ബാറ്ററി നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ജപ്പാന്‍ കമ്പനി തോഷിബ നല്കുമെന്ന് പ്രചാരണം നടത്തിയത്. ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് ഉപയോഗിച്ചുള്ള ബാറ്ററിയുടെ സാങ്കേതിക വിദ്യ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ബാറ്ററി നിര്‍മാണം നടന്നില്ല. ജപ്പാന്‍ സന്ദര്‍ശിച്ചതിലൂടെ ഖജനാവ് ചോര്‍ന്നതു മാത്രം മിച്ചം.
ടോക്കിയോയിലെ സെമിനാറില്‍ നൂറ്റമ്പതിലധികം വ്യവസായികള്‍ പങ്കെടുത്തെന്നും വിവിധ മേഖലകളില്‍ ജപ്പാന്‍ കമ്പനികളെ കേരളത്തിലേക്കു സ്വാഗതം ചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഒന്നും ഇതുവരേയും നടപ്പായില്ല.
https://www.facebook.com/Malayalivartha
























