Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

70 വർഷത്തെ കാത്തിരിപ്പ്... രാജ്യത്തേക്ക് പാഞ്ഞടുത്ത് ചീറ്റകൾ! ദൗത്യവുമായി ബോയിംഗ് 747

16 SEPTEMBER 2022 06:21 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജന്മദിനം ആഘോഷിക്കാനിരിക്കെ കുറച്ചു വിവിെഎപി അതിഥികള്‍ ഇന്ത്യയിലെത്തും. നമീബിയയില്‍ നിന്നുള്ള ഏട്ടു ചീറ്റകളാണ് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തില്‍ ശ്രദ്ധാകേന്ദ്രമാകുക. ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേകം ഒരുക്കിയ ബി 747 ജംബോ ജെറ്റ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയുടെ തലസ്ഥാനമായ വിൻദോകിൽ എത്തിച്ചേ‌ർന്ന വാർത്തയാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

1947ലാണ് ഇന്ത്യയിലെ അവസാന മൂന്ന് ചീറ്റകളെ വേട്ടയാടി കൊലപ്പെടുത്തുന്നത്. 1952ല്‍ വംശനാശം വന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഏഴര പതിറ്റാണ്ടിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റയുടെ കാല്‍പാദം പതിയാന്‍ പോകുന്നു. 1952ൽ ഇന്ത്യയിൽ ചീറ്റകളുടെ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇത് ആദ്യമായാണ് ഇവയെ രാജ്യത്ത് തിരികെ എത്തിക്കുന്നത്.

വിമാനം എത്തിയതായി നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് അറിയിച്ചത്. കടുവയുടെ നാട്ടിലേക്ക് ഗുഡ്‌വിൽ അംബാസിഡർമാരെ കൊണ്ടുപോകാൻ ധീരന്മാരുടെ നാട്ടിൽ ഒരു പ്രത്യേക പക്ഷി സ്പർശിക്കുന്നു എന്ന അടിക്കുറിപ്പോടെ വിമാനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹൈക്കമ്മീഷൻ ഇക്കാര്യം പരസ്യമാക്കിയത്.

കടുവയുടെ ചിത്രമുള്ള വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിൽ എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 16 മണിക്കൂർ വരെ പറക്കാൻ ശേഷിയുള്ള അൾട്രാ ലോംഗ് റേഞ്ച് ജെറ്റാണ് ഈ വിമാനം. അതിനാൽ നമീബിയയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്ന വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ സ്റ്റോപ്പുണ്ടാകില്ല.

വിമാനത്തിന്റെ പ്രധാന ക്യാബിനിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിലായിരിക്കും ചീറ്റകളെ സൂക്ഷിക്കുക. സദാസമയവും മൃഗഡോക്ടറുടെ സേവനവും ഉണ്ടാവും. അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയുമാണ് കൊണ്ടു വരുന്നത്. ഇവയെ ഒഴിഞ്ഞ വയറോടെയാവും യാത്ര ചെയ്യിപ്പിക്കുന്നത്. അതുകൊണ്ട് നമീബിയയിൽ നിന്നും എത്തുന്ന ചീറ്റകൾ വിശന്ന് വലഞ്ഞാവും രാജ്യത്ത് പ്രവേശിക്കുന്നത്.

കാരണം യാത്രയ്ക്കിടെ മുൻകരുതലെന്ന നിലയിൽ മൃഗങ്ങളിലുണ്ടാകുന്ന ഓക്കാനം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ആദ്യം ജയ്പൂരിൽ എത്തുന്ന ചീറ്റകൾക്ക് ഒരു മണിക്കൂർ കൂടി യാത്ര ചെയ്‌തെങ്കിൽ മാത്രമേ ഭോപ്പാലിലെ കുനോപാൽപൂർ ദേശീയോദ്ധ്യാനത്തിൽ എത്താൻ സാധിക്കൂ.

സെപ്തംബർ 17ന് അതിരാവിലെ നമീബിയയിൽ നിന്നുള്ള കൂറ്റൻ വിമാനം ചീറ്റപ്പുലികളുമായി രാജസ്ഥാനിൽ എത്തിച്ചേരും. ഗ്വാളിയോറിൽ നിന്ന് വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററുകൾ പുലികളെ ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകുമെന്ന് പ്രോജക്ട് ചീറ്റ ചീഫ് എസ്പി യാദവ് പറഞ്ഞു. ഇവിടെ നിന്നും ഹെലികോപ്ടറിലാവും ഭോപ്പാലിലെ കുനോ നാഷണൽ പാർക്കിലേക്ക് ഇവയെ എത്തിക്കുക.

ആദ്യം ചീറ്റകളെ ക്വാറന്റൈനിൽ വിടും. 30 ദിവസത്തെ ക്വാറന്‍റൈന്‍. പിന്നീട് 30 ദിവസത്തേയ്ക്ക് ദേശീയോദ്യാനത്തിന്‍റെ 740 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലെ പ്രത്യേക മേഖലയിലേയ്ക്ക് തുറന്നുവിടും. ദക്ഷിണാഫ്രിക്കയില്‍ നിന്നും പിന്നീട് 12 ചീറ്റകളെത്തും. ചീറ്റകൾക്ക് വേട്ടയാടാനായി കൃഷ്ണമൃഗങ്ങൾ, മ്ലാവ് എന്നിവയുൾപ്പെടെ 700 മൃഗങ്ങളെയും ഇവിടെയെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവയ്ക്ക് വേട്ടയാടി കഴിക്കുന്നതിനായി മാനുകളെ അധികമായി കുനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് ചീറ്റകൾ രാജ്യത്ത് എത്തുന്നത് എന്ന മറ്റൊരു പ്രത്യേകതയുമുണ്ട്. ഇന്ത്യയിൽ വംശനാശം സംഭവിച്ച് ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചീറ്റകൾ രാജ്യത്ത് തിരികെ എത്തുന്നത്.

അഞ്ചുവര്‍ഷത്തെ പദ്ധതിക്ക് 91 കോടി രൂപയാണ് ചെലവ്. അടുത്ത നാല് വർഷത്തിനുള്ളിൽ 50 ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യവും വംശനാശം സംഭവിച്ച ജീവികളുടെ പരിപാലനവും ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. കാലാവസ്ഥ, ഇരപിടിക്കാനുള്ള സൗകര്യം, ജലസ്രോതസുകള്‍ എന്നിവ പരിശോധിച്ചാണ് കുനോ തിരഞ്ഞെടുത്തത്. 25 ഗ്രാമങ്ങള്‍ മേഖലയിലുണ്ടായിരുന്ന‌തില്‍ 24 ഗ്രാമങ്ങളെ ഒഴിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (15 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends